റോട്ടറി കൊച്ചിന്‍ ടെക്നോപോളിസിന്റെ ഗിഫ്റ്റ് ഓഫ് ലൈഫ് രണ്ടാം ഘട്ടം ഗോവ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

Web Desk
1 Min Read

കൊച്ചി: റോട്ടറി കൊച്ചിന്‍ ടെക്നോപോളിസിന്റെ നേതൃത്വത്തില്‍ റോട്ടറി ക്ലബ് മാന്‍ഹാസറ്റ് ന്യൂയോര്‍ക്കുമായി ചേര്‍ന്ന് ഗിഫ്റ്റ് ഓഫ് ലൈഫ് രണ്ടാം ഘട്ടം നടപ്പാക്കുന്നു. യു എസ് എയിലെ ഗിഫ്റ്റ് ഓഫ് ലൈഫ് സംഘടനയും കൊച്ചി അമൃത ഹോസ്പിറ്റലും പങ്കാളിത്തം വഹിക്കുന്ന പദ്ധതിയില്‍ 250 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തും.

city exchange

മെയ് ഒന്നിന് രാവിലെ 11 മണിക്ക് കലൂര്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങ് ഗോവ ഗവര്‍ണര്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യും. റോട്ടറി ഡിസ്ട്രിക്ട് 3201 ഗവര്‍ണര്‍ രാജ്മോഹന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും. ക്ലബ് പ്രസിഡന്റ് ലിയാക്കത്ത് അലി, മാധവ് ചന്ദ്രന്‍, രാജശേഖര്‍ ശ്രീനിവാസന്‍, ഡോ. ജി എന്‍ രമേശ്, ഡോ. കൃഷ്ണ കുമാര്‍, ജയശങ്കര്‍, ജയരാജ് കുളങ്ങര, എബി സാം പ്ലാത്തോട്ടം, ജെറി തോമസ്, ജൂഡി ജോസ് തുടങ്ങിയവര്‍ പ്രസംഗിക്കും.

Share This Article
Leave a Comment
error: Content is protected !!