

കൊച്ചി: പാലക്കാടു നിന്നും ഫോര്‍ട്ട് കൊച്ചി കാണാനെത്തിയ പ്ലസ് വണ്ണിന് പഠിക്കുന്ന നാല് വിദ്യാര്‍ഥികളില്‍ നിന്നും പണം കവര്‍ച്ച ചെയ്‌തെടുത്ത മട്ടാഞ്ചേരി സ്വദേശികളായ പ്രായപൂര്‍ത്തിയാവാത്ത രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാലു പേരെ ഫോര്‍ട്ട് കൊച്ചി പൊലീസ് അറസ്റ്റു ചെയ്തു.

പള്ളൂരുത്തി നമ്പ്യാപുരം തറേപറമ്പ് വീട്ടില്‍ അഫ്താബ് (18), ഫോര്‍ട്ട് കൊച്ചി കല്‍വത്തി 2/290 വീട്ടില്‍ മുനാസ് (18) എന്നിവരെയും പ്രായപൂര്‍ത്തിയാകാത്ത മറ്റു രണ്ടുപേരെയുമാണ് ഫോര്‍ട്ട് കൊച്ചി എസ് ഐ രൂപേഷ് കെ ആര്‍, എ എസ് ഐ സെബാസ്റ്റ്യന്‍, എസ് സി പി ഒമാരായ മധു കെ എസ്, സിനീഷ്, എം ജി മനോജ്, സി പി ഒ ജോണ്‍ എം എ എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തത്. കേസില്‍ ഒരാള്‍ കൂടി പിടിയിലാവാനുണ്ട്.

കേസിലുള്‍പ്പെട്ട ഒന്നാം പ്രതി അഫ്താബ് മയക്കുമരുന്ന് കൈവശം വെച്ച കേസിലും മോഷണ കേസിലും പ്രതിയാണ്.

