എം ഡി എം എയുമായി യുവാവും യുവതിയും അറസ്റ്റില്‍

Web Desk
1 Min Read

കൊച്ചി: ഭാര്യാ ഭര്‍ത്താക്കന്മാരെന്ന വ്യാജേന വീടെടുത്ത് താമസിച്ച് മയക്കു മരുന്ന് വിതരണം നടത്തിയ യുവാവും യുവതിയും തൃക്കാക്കര പൊലീസിന്റെ പിടിയിലായി. വാഴക്കാല തോപ്പില്‍ ഭാഗത്ത് വാടകയ്ക്ക് താമസിച്ച വീട്ടില്‍ മയക്കുമരുന്നായ എം ഡി എം എ വില്‍പ്പന നടത്തിയ മലപ്പുറം തലക്കാട്ടൂര്‍ ഭാഗത്ത് ഉരൂതിയില്‍ വീട്ടില്‍ ഷംസീര്‍ (31), പത്തനംതിട്ട റാന്നി പഴവങ്ങാടി ഭാഗത്ത് ചെരുവ്പ്പറമ്പില്‍ വീട്ടില്‍ പില്‍ജ (27) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 12.9 ഗ്രാം എം ഡി എം എ പൊലീസ് കണ്ടെടുത്തു.

city exchange

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സേതുരാമന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ശശിധരന്റെ നിര്‍ദ്ദേശ പ്രകാരം കൊച്ചി സിറ്റി ഷാഡോ പൊലീസും തൃക്കാക്കര പോലീസും ചേര്‍ന്ന് വീട്ടില്‍ പരിശോധന നടത്തിയാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

ന്യൂജന്‍ ബൈക്കുകളിലും മറ്റു നിരവധി ചെറുപ്പക്കാര്‍ അസമയങ്ങളില്‍ എത്തുന്നതായി രഹസ്യവിവരം കിട്ടിയ പൊലീസ് വീട് നിരീക്ഷിച്ചു വരികയായിരുന്നു. ബാംഗ്ലൂര്‍, ഗോവ എന്നിവിടങ്ങളില്‍ നിന്ന് മയക്കമരുന്ന് കൊണ്ടുവന്നാണ് ഇവര്‍ ചെറിയ പാക്കറ്റുകളാക്കി വില്‍പ്പന നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!