

കൊച്ചി: വിനീത് കുമാര്‍, ദിവ്യ പിള്ള, വിജീഷ് വിജയന്‍, ദേവനന്ദ (മാളികപ്പുറം ഫെയിം) എന്നിവര്‍ കഥാപാത്രങ്ങളായി വരുന്ന മലയാളത്തിലെ ആദ്യ ട്രഷര്‍ ഹണ്ട് ചിത്രം സൈമണ്‍ ഡാനിയേല്‍ സൈന പ്ലേ ഒ ടി ടിയില്‍. ചിത്രത്തിന്റെ സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത് സാജന്‍ ആന്റണിയാണ്.

മൈഗ്രെസ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാകേഷ് കുര്യാക്കോസ് രചനയും നിര്‍മ്മാണവും നിര്‍വഹിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജസ്റ്റിന്‍ ജോസ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വരുണ്‍കൃഷ്ണ സംഗീതം നല്‍കിയിരിക്കുന്നു. ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ആന്‍ അമിയും സച്ചിന്‍ വാര്യറും ആണ്. എഡിറ്റിംഗ് ദീപു ജോസഫ് നിര്‍വഹിച്ചിരിക്കുന്നു. പി ആര്‍ ഓ-എം കെ ഷെ ജിന്‍.
