വിപിഎസ് ലേക്ഷോറില്‍ സൗജന്യ കോക്ലിയര്‍ ഇംപ്ലാന്റിനായി ക്യാംപ്

Web Desk
1 Min Read

കൊച്ചി: കേള്‍വിശക്തിയില്ലാത്ത കുട്ടികള്‍ക്ക് സൗജന്യ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ നടത്തുന്നതിനായുള്ള ക്യാംപ് മെയ് 26, 27 തിയ്യതികളില്‍ വിപിഎസ് ലേക്ഷോറില്‍ നടക്കും. ക്യാംപില്‍ നിന്നും തെരഞ്ഞെടുക്കുന്ന 10 കുട്ടികള്‍ക്കാണ് സൗജന്യമായി കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ നടത്തുക. ആശുപത്രിയുടെ കോര്‍പറേറ്റ് സാമൂഹിക പ്രതിബദ്ധത പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ട ‘സ്‌നേഹസ്വരം’ പദ്ധതിയുടെ ഭാഗമായാണ് ക്യാംപ്.

city exchange

ആറു മാസം മുതല്‍ ആറു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ ആണ് ക്യാംപ്. മുന്‍പ് നടന്ന കോക്ലിയര്‍ ഇംപ്ലാന്റ് ക്യാംപില്‍ പങ്കെടുത്തവര്‍ അപേക്ഷിക്കേണ്ടതില്ല. ക്യാംപില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി 9961640000 എന്ന നമ്പറില്‍ വിളിക്കുക. ‘സ്‌നേഹസ്വരം പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ അഞ്ച് കുട്ടികള്‍ക്ക് സൗജന്യമായി കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയ ചെയ്തിരുന്നു.

Share This Article
Leave a Comment
error: Content is protected !!