വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ സെമിനാര്‍ ഖോഫി വിത്ത് ഡബ്ല്യു എം സി സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ ഖോഫി വിത്ത് ഡബ്ല്യു എം സി എന്ന പേരില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഡബ്ല്യു എം സി പ്രസിഡണ്ട് സുരേഷ് കരിയാട് അധ്യക്ഷത വഹിച്ചു. വി എസ് നാരായണന്‍ യോഗം ഉദ്ഘാടനം ചെയ്തു.

city exchange

ഖത്തറിലെ പ്രവാസി സമൂഹത്തിന് വിവിധ തുറകളിലുള്ള പ്രമുഖരുമായി സംവദിക്കാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഡബ്ല്യു എം സി ഖത്തര്‍ വിഭാവനം ചെയ്ത ഇന്‍-ഹൗസ് പരിപാടി ആണ് ഖോഫി വിത്ത് ഡബ്ല്യു എം സി എന്ന് പ്രസിഡണ്ട് സുരേഷ് കരിയാട് വിശദീകരിച്ചു.

പൊതുജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന ഇത്തരം പരിപാടികള്‍ വേണ്ടവിധം ഉപയോഗപ്പെടുത്തണമെന്ന് ചെയര്‍മാന്‍ വി എസ് നാരായണന്‍ ഉദ്ഘാടന പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.

- Advertisement -
Ad image

പ്രവാസി സമൂഹത്തിന് ഗുണകരമായ നിരവധി പദ്ധതികളെ കുറിച്ച് റഊഫ് കൊണ്ടോട്ടി വിശദമായി സംസാരിച്ചു. ചോദ്യോത്തര വേളയില്‍ ഉയര്‍ന്നുവന്ന നിരവധി സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.

ജോയിന്റ് ട്രഷറര്‍ ബിനു പിള്ള നന്ദി പറഞ്ഞു. കാജല്‍, ജെബി കെ ജോണ്‍, സിദ്ധിഖ് പുറായില്‍, സാം കുരുവിള, അബ്ദുല്‍ ഗഫൂര്‍, ഷീല ഫിലിപ്പോസ്, സിമി, സുനിത ടീച്ചര്‍, ലിജി, വി കെ പുത്തൂര്‍, രഞ്ജിത് ചാലില്‍, സുനിത ടീച്ചര്‍, സിനി, സിറാജ്, ജോജി, റംല, നസീഹ എന്നിവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!