

കോഴിക്കോട്: ലോക വിശപ്പ് ദിനത്തോടനുബന്ധിച്ച് ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമണ്‍ റിസോഴ്സ് ഡെവലപ്മെന്റ് ഫൗണ്ടേഷന് തെരുവിലെ മക്കള്‍ ചാരിറ്റിയുമായി സഹകരിച്ച് കോഴിക്കോട്ട് അന്നദാനം നടത്തി.

ചെയര്മാന് ഡോ. ഹുസൈന് മടവൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കോര്പ്പറേഷന് കൗണ്‍സിലര്‍ എസ് കെ അബൂബക്കര്‍ ആശംസകള്‍ നേര്‍ന്നു. ടി എം സി ചെയര്മാന് സലിം വട്ടക്കിണര്‍, പ്രവര്‍ത്തകാരായ വേണു, അയ്യൂബ് ഫ്രന്‍സിസ് റോഡ് തുടങ്ങിയവര്‍ ഭക്ഷണ വിതരണത്തിന്ന് നേതൃത്വം നല്കി. ഇരുപത് വര്‍ഷങ്ങളായി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, കുടിവെള്ള പദ്ധതികള്‍, ഭവന നിര്‍മ്മാണം, അനാഥ അഗതി സംക്ഷണം, ആരോഗ്യ ബോധവല്‍ക്കരണം, ചികിത്സാ സഹായം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ച് വരുന്ന എന്‍ ജി ഒ ആണ് എച്ച് ആര് ഡി എഫ്.

നമ്മുടെ നാട് പൂര്‍ണ്ണമായും വിശപ്പുരഹിത പ്രദേശങ്ങ ങ്ങളായിത്തീരാന്‍ സര്‍ക്കാര്‍ ഏജന്‍സികളും പൊതുജനങ്ങളും സന്നദ്ധ സംഘങ്ങളൂം പരസ്പരം സഹകരിക്കണമെന്ന് ഡോ. ഹുസൈന് മടവൂര്‍ പറഞ്ഞു.

