
കോഴിക്കോട്: സമൂഹത്തില്‍ ചെയിന്‍ ബിസ്നസ് എന്ന പേരിലും മറ്റും വ്യാപകമായിക്കൊണ്ടിരിക്കുന്ന ഇടപാടുകകളില്‍ നിന്ന് ജനങ്ങള്‍ വിട്ട് നില്‍ക്കണമെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ മുശാവറ വ്യക്തമാക്കി.

ഷെയര്‍ ചേരുന്ന വ്യക്തികളും വസ്തുക്കളും നിര്‍ണ്ണയമില്ലാത്തതും സംശയങ്ങളും ദുരൂഹതകളും നിറഞ്ഞതുമാണ്. കൃത്യതയില്ലാത്ത ഇത്തരം ബിസിനസുകളില്‍ സമൂഹത്തിന് നേതൃത്വം നല്‍കുന്ന പണ്ഡിതന്‍മാര്‍ ശക്തമായ ബോധവല്‍ക്കരണം നടത്തണം. അതിനാല്‍ ഇത്തരം പദ്ധതികള്‍ക്ക് ആരും പ്രേരണ നല്‍കരുതെന്നും മുശാവറ വുക്തമാക്കി.

