മലബാര്‍ സമര നേതാക്കളുടെ പേര്‍ നീക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച് എം ജി എസ്

Web Desk
1 Min Read

കോഴിക്കോട്: വാരിയംകുന്നത്തിനേയും ആലി മുസല്യാരേയും ഉള്‍പ്പെടെ 387 മലബാര്‍ സമര നേതാക്കളുടെ പേരുകള്‍ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് നീക്കം ചെയ്യാനുള്ള തീരുമാനത്തെ വിമര്‍ശിച്ച് ചരിത്രകാരന്‍ എം ജി എസ് നാരായണന്‍ രംഗത്ത്.
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍ നിന്ന് ഇവരുടെ പേരുകള്‍ ഒഴിവാക്കരുതെന്നും തീരുമാനം തെളിവുകളുടെ പിന്‍ബലത്തിലല്ലെന്നും എം ജി എസ് പറഞ്ഞു.

city exchange

രാഷ്ട്രീയപ്രേരിതമാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.


വാരിയം കുന്നത്തിന്റേതും ആലി മുസല്യാരുടേതും ഉള്‍പ്പെടെ 387 മാപ്പിള രക്തസാക്ഷികളുടെ പേര് സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് നീക്കം ചെയ്യാന്‍ ശിപാര്‍ശയുണ്ടായിരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് പുറത്തുവിട്ട നിഘണ്ടുവിന്റെ അഞ്ചാം വാല്യത്തിലെ എന്‍ട്രികള്‍ അവലോകനം ചെയ്ത മൂന്നംഗ സമിതിയുടേതാണ് ശിപാര്‍ശ.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!