ഹിച്ച്‌കോക്ക് മാത്രമല്ല സാമ്രാജ്യത്വത്തിന്റെ വിനീത ദാസന്മാരും വാരിയന്‍കുന്നത്തിനെ ഭയപ്പെടുന്നെന്ന്

Web Desk
1 Min Read

ചത്തുപോയ ഹിച്ച്‌കോക്കിന്റെ പ്രേതം വരെ വാരിയന്‍ കുന്നത്തിന്റെ പേര് കേട്ടാല്‍ എണ്ണീറ്റ് രണ്ട് റൗണ്ട് ഓടുമെന്നും പിന്നെയാണോ സാമ്രാജ്യത്വത്തിന്റെ വിനീത ദാസന്മാരെന്നുമുള്ള ചോദ്യവുമായി ഫേസ്ബുക്ക് പോസ്റ്റ്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസല്യാരും ഉള്‍പ്പെടെ 387 മാപ്പിള പോരാളികളെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ചിന്റെ രക്തസാക്ഷി പട്ടികയില്‍ നിന്നും പുറത്താക്കിയതിനെതിരെയുള്ള പ്രതികരണത്തിന്റെ ഭാഗമായാണ് അബ്ദുല്‍ കരീം ബി ടി ഒതുക്കുങ്ങല്‍ ഫേസ്ബുക്കില്‍ കുറിപ്പെഴുതിയിരിക്കുന്നത്.

city exchange


പിടി തന്നാല്‍ മക്കയിലേക്ക് നാടു കടത്തിത്തരാമെന്ന ബ്രിട്ടീഷ് പട്ടാള മേധാവിയായ ഹിച്‌കോക്കിന്റെ വാഗ്ദാനത്തോട് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നല്കിയ മറുപടിയോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്.
കോട്ടക്കുന്നതിന്റെ കിഴക്കേ ചെരുവില്‍ തന്നെ വെടിവെച്ചു കൊല്ലാന്‍ വന്ന പട്ടാള മേധാവി ഹിച്‌കോക്കിനോട് തന്റെ കൈവിലങ്ങുകള്‍ അഴിച്ചു മാറ്റാന്‍ പറയുകയും കണ്ണ് മൂടിക്കെട്ടിയ ശീല ഒഴിവാക്കാന്‍ ആവശ്യപ്പെടുകയും ചെയ്ത വാരിയന്‍ കുന്നത്തിനെ പോസ്റ്റ് വിശാലമായി പരിചയപ്പെടുത്തുകയും ചെയ്യുന്നു.

- Advertisement -
Ad image
387 മാപ്പിള പോരാളികളെ രക്തസാക്ഷി പട്ടികയില്‍ നിന്നും പുറത്താക്കി


ചരിത്രം ഭയക്കുന്നവര്‍ വാരിയന്‍കുന്നത്തിനെ മാത്രമല്ല അദ്ദേഹത്തിന്റെ പേരില്‍ സിനിമ പ്രഖ്യാപിച്ച പൃഥ്വിരാജിനെ വരെ പേടിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും പോസ്റ്റ് പറയുന്നു. വാരിയന്‍കുന്നത്തിന് മുന്നില്‍ ഹിച്ച്‌കോക്ക് വിരണ്ടു പോയതുപോലെ ചരിത്രത്തിന്റെ ഓരോ മണ്ണടരുകളും നൂറ്റാണ്ടുകളെത്ര കഴിഞ്ഞാലും അവരുടെ പിന്‍ഗാമികളെ ഭയപ്പെടുത്തിക്കൊണ്ടേയിരിക്കുമെന്നു പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!