സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലെ അങ്കണവാടി സ്മാര്‍ട്ട് അങ്കണവാടിയാക്കി. പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ തുക വെച്ചു 6, 7, 11, 15 വാര്‍ഡുകളിലെ നാലു അങ്കണവാടികളാണ് സ്മാര്‍ട്ടാക്കി മാറ്റിയത്.

city exchange

ആറാം വാര്‍ഡിലെ കുന്നുംപുറത്തുളള ജനകീയ ആരോഗ്യകേന്ദ്രം കോംപൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന 105-ാം നമ്പര്‍ അങ്കണവാടി സ്മാര്‍ട്ടാക്കിയതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് നിര്‍വ്വഹിച്ചു.

ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക് അധ്യക്ഷത വഹിച്ചു. ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ വിനീത സ്വാഗതവും അങ്കണവാടി ടീച്ചര്‍ ഉഷ ജാന്‍സിംങ്ങ് നന്ദിയും പറഞ്ഞു. സ്മാര്‍ട്ട് ടി വിയുടെ ഉദ്ഘാടനം വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റൂബി ജിജി നിര്‍വ്വഹിച്ചു.

- Advertisement -
Ad image

മെമ്പര്‍ ലൈല അബ്ദുല്‍ ഖാദര്‍, അങ്കണവാടി മോണിറ്ററിങ് കമ്മിറ്റി അംഗം കെ കെ രാജു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷീജ മോള്‍, പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് അംഗം മനു മൈക്കിള്‍, സി ഡി എസ് അംഗം സെമിത ഷംസു, എ ഡി എസ് പ്രസിഡന്റ് ജെസ്‌ന കെ എ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് പ്രീ പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞ് പോകുന്ന കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും പുസ്തകങ്ങളും വിതരണം ചെയ്തു.

പുതുതായി ചേര്‍ന്ന കുട്ടികള്‍ക്ക് സമ്മാനം നല്‍കിയും കുട്ടി പുസ്തകങ്ങള്‍ നല്‍കിയും സ്വീകരിച്ചു. മനോരമ ആലുവ ലേഖകന്‍ എം പി ജോസഫിന്റെ ആകാശക്കുട എന്ന കുട്ടിക്കവിതകളുടെ സമാഹാരം അങ്കണവാടിയില്‍ വന്ന എല്ലാ കുട്ടികള്‍ക്കും വിതരണം ചെയ്തു.

Share This Article
Leave a Comment
error: Content is protected !!