

ആലുവ: ആലുവ നഗരസഭയുടേയും ജില്ലാ ആശുപത്രിയുടേയും നേതൃത്വത്തില്‍ പ്രതിദിനം പ്രതിരോധം നവകേരള സൃഷ്ടിക്ക് എന്ന സന്ദേശവുമായി മഴക്കാല രോഗങ്ങള്‍ക്കെതിരെ ബോധവത്ക്കരണ പ്രതിരോധ നടപടികളുമായി ആരോഗ്യ ജാഗ്രത അവലോകനയോഗം ചേര്‍ന്നു.

ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് ഹാളില്‍ ചേര്‍ന്ന യോഗം മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം പി സൈമണ്‍ അധ്യക്ഷത വഹിച്ചു. വിവിധ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ലത്തീഫ് പൂഴിത്തറ, ഫാസില്‍ ഹുസൈന്‍, മിനി ബൈജു, ലിസ ജോണ്‍സണ്‍, കൗണ്‍സിലര്‍മാരായ ജെയ്‌സണ്‍ പീറ്റര്‍, ശ്രീലത വിനോദ്കുമാര്‍, കെ ജയകുമാര്‍, സാനിയ തോമസ്, എന്‍ ശ്രീകാന്ത്, ശ്രീലത രാധാകൃഷ്ണന്‍, ലീന വര്‍ഗീസ്, ഇന്ദിരാദേവി, ടിന്റു രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.

ആര്‍ എം ഒ ഡോ. സൂര്യ ഡെങ്കിപ്പനി ബോധവല്‍ക്കരണ ക്ലാസ്സെടുത്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ് സ്വാഗതവും ഡീന ഷിബു നന്ദിയും പറഞ്ഞു.
മുഴുവന്‍ സ്‌കൂളുകളിലേയും കിണര്‍ ജലം രാസ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഹെഡ് മാസ്റ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്‌കൂള്‍ പാചക തൊഴിലാളികളും അങ്കണവാടി ടീച്ചര്‍മാരും ഹെല്‍പ്പര്‍മാരും ഹെല്‍ത്ത് കാര്‍ഡ് ഉറപ്പ് വരുത്തണം.
എല്ലാ വെള്ളിയാഴ്ചകളില്‍ സ്‌കൂളുകളിലും ശനിയാഴ്ചകളില്‍ ഗവണ്‍മെന്റ് ഓഫീസുകളിലും ഞായറാഴ്ചകളില്‍ വീടുകളിലും കൊതുക് ഉറവിട നശീകരണത്തിനായി ഡ്രൈ ഡേ ആചരിക്കണം.
നഗരത്തിലെ ഹോട്ടലില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളിക്ക് തലച്ചോറിനെ ബാധിക്കുന്ന മലേറിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒഡീഷക്കാരനായ ഇരുപത്തിനാലുകാരന്‍ മലേറിയ കണ്ടെത്തുന്നതിന്റെ മൂന്ന് ദിവസം മുമ്പാണ് കേരളത്തിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അതിഥി തൊഴിലാളിയുടെ ഭാര്യയ്ക്കും മലേറിയ സ്ഥിരീകരിച്ചു.
ഹോട്ടലിലെ ജീവനക്കാര്‍ക്ക് വേണ്ടി മലേറിയ രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. മറ്റാര്‍ക്കും മലേറിയ സ്ഥിരീകരിച്ചിട്ടില്ല.
ഇതര സംസ്ഥാന തൊഴിലാളി താമസിച്ച മുറികളിലെ ഭിത്തികളില്‍ മലേറിയക്കെതിരെ പ്രത്യേക സ്‌പ്രേയിംഗ് നടത്തി. എറണാകുളം വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് മുഖാന്തിരമാണ് സ്‌പ്രേയിംഗ് നടത്തിയത്.

