ഐ എസ് ഡിയില്‍ പ്രവേശനോത്സവവും ലോക പരിസ്ഥിതി ദിനവും

Web Desk
1 Min Read

പയ്യന്നൂര്‍: ഐ എസ് ഡി ഇന്റര്‍നാഷണല്‍ സീനിയര്‍ സെക്കണ്ടറി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വര്‍ണ്ണാഭമായ പ്രവേശനോത്സവം ലോക പരിസ്ഥിതി ദിനവും സംഘടിപ്പിച്ചു. പ്രിവന്റീവ് ഓഫിസര്‍ എക്‌സൈസ് പയ്യന്നൂര്‍ റേഞ്ച് എം രാജീവന്‍ മുഖ്യാതിഥിയായിരുന്നു. വിശിഷ്ടാതിഥി ഇ ഐ പയ്യന്നൂര്‍ എന്‍ വൈശാഖ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

city exchange

പ്രിന്‍സിപ്പാല്‍ ടി പി സുരേഷ് പൊതുവാള്‍ അധ്യക്ഷത വഹിച്ചു. സി ഇ ഒ കെ പി മുഹമ്മദ് സഅദ്, വൈസ് ചെയര്‍മാന്‍ ഡോ. പി വി അബൂബക്കര്‍, മാനേജര്‍ ഡോ. അഹമദ് ഷാഫി, ട്രഷറര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു. അതിഥികളെ ആദരിച്ചു.

ലോക പരിസ്ഥിതി സൂചകമായി സ്‌കൂള്‍ വളപ്പില്‍ വൃക്ഷ തൈ നട്ടു. വൈസ് പ്രിന്‍സിപ്പാല്‍ കെ പി ദിവ്യ സ്വാഗതവും ഷീബാ ടീച്ചര്‍ നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!