

തിരയുതിരാതൊരു തീരമുണ്ടോ?
തണലുതരാതൊരു മരമുണ്ടോ?
കരയും കടലും തമ്മില്‍ പുണരും
കഥയറിയാതൊരു കനവുണ്ടോ?

നിറമുള്ള സന്ധ്യകള്‍ ഇനിയുമുണ്ടോ?
ചിറകടരും വേദനയതിനുണ്ടോ?
ചില്ലകളില്‍ കൂടുകൂട്ടും കിളിയുടെ
ചിന്തകളില്‍ മോഹത്തേനുണ്ടോ?..

തിരികെ വരാനായി, മരണമുണ്ടോ? തിരയെ,
തിരയും തീരത്തിന് ശാന്തിയുണ്ടോ?
കരളിലേ മോഹക്കടലിനുള്ളില്‍,
കരകാണാതലയുന്ന തിരകളുണ്ടോ?

