ചെറുകിട വ്യവസായ ശാക്തീകരണത്തിന് ആസൂത്രിത പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ കേരളം സാമ്പത്തിക ശക്തിയാകും: ബാലഗോപാല്‍ ചന്ദ്രശേഖര്‍

Web Desk
1 Min Read

കൊച്ചി: ഉത്പാദനശേഷിയുടെ പിന്‍ബലത്തോടെ ചെറുകിട വ്യവസായ ശാക്തീകരണത്തിന് ആസൂത്രിത പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തിയാല്‍ കേരളം തായ്‌വാനെ പോലെ സാമ്പത്തിക രംഗത്ത് വിപ്ലവം സൃഷ്ടിക്കുമെന്ന് മുന്‍ ഐ എ എസ് ഉദ്യോഗസ്ഥനും ഫെഡറല്‍ ബാങ്ക് ചെയര്‍മാനുമായ ബാലഗോപാല്‍ ചന്ദ്ര ശേഖര്‍ അഭിപ്രായപ്പെട്ടു. കേരളാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ബിസിനസ് സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

മികച്ച ഉത്പാദന കമ്പനികളുള്ള കേരളം ബിസിനസ് അനുകൂല നാടാണെന്നും ചില അനാവശ്യ കടുംപിടുത്തങ്ങള്‍ ഒഴിവാക്കിയാല്‍ ജനസംഖ്യയും സാക്ഷരതാ നിരക്കും പോലുള്ള സാഹചര്യങ്ങള്‍ കൊണ്ട് സമ്പന്ന കേരളത്തെ വാര്‍ത്തെടുക്കാനാവുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

പനമ്പള്ളി നഗര്‍ മാനേജ്‌മെന്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. നിര്‍മ്മല ലില്ലി അധ്യക്ഷത വഹിച്ചു. ഫാക്ട് ചെയര്‍മാന്‍ കിഷോര്‍ റുംഗ്ത മുഖ്യാതിഥിയായിരുന്നു.

Share This Article
Leave a Comment
error: Content is protected !!