സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു

Web Desk
3 Min Read

ദോഹ: സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ വിജയിച്ച സ്ഥാനാര്‍ഥികളെ സൂപ്പര്‍വൈസറി കമ്മിറ്റി പ്രഖ്യാപിച്ചു.

city exchange

സൂപ്പര്‍വൈസറി കമ്മിറ്റി ചെയര്‍മാന്‍ മേജര്‍ ജനറല്‍ മാജിദ് ഇബ്രാഹിം അല്‍ ഖുലൈഫിയാണ് 29 മണ്ഡലങ്ങളിലെ വിജയികളുടെ പേരുകള്‍ പ്രഖ്യാപിച്ചത്.

ഇലക്ടറല്‍ ജില്ല 1- ജാസിം നജ്ം അലി അഹമ്മദ് അല്‍ ഖുലൈഫി, ഇലക്ടറല്‍ ജില്ല 2- ജാസിം അലി ജാബര്‍ ബൗസിയോള്‍ അല്‍ സോറൂര്‍, ഇലക്ടറല്‍ ജില്ല 3- മുഹമ്മദ് റാഷിദ് ഖമീസ് അല്‍ സംഖാന്‍ അല്‍ കുബൈസി, ഇലക്ടറല്‍ ജില്ല 4- ബദര്‍ സുല്‍ത്താന്‍ സാദ് സുല്‍ത്താന്‍ അല്‍ റുമൈഹി, ഇലക്ടറല്‍ ജില്ല 5- മുഹമ്മദ് സലേം മുഹമ്മദ് അല്‍ ഖമ്ര അല്‍ മര്‍രി, ഇലക്ടറല്‍ ജില്ല 6- അബ്ദുല്ല ഗാനേം ഹസ്സന്‍ സുല്‍ത്താന്‍ അല്‍ ഗാനേം, ഇലക്ടറല്‍ ജില്ല 7- ഫഹദ് അബ്ദുല്ല അബ്ദുല്‍ റഹ്മാന്‍ അല്‍ മുല്ല, ഇലക്ടറല്‍ ജില്ല 8- വലീദ് മുഹമ്മദ് അബ്ദുല്‍ റഹീം മുഹമ്മദ് അല്‍ ഇമാദി,
ഇലക്ടറല്‍ ജില്ല 9- ഹസ്സന്‍ അലി ഒത്മാന്‍ മഹ്മൂദ് അല്‍ ഇസ്ഹാഖ്, ഇലക്ടറല്‍ ജില്ല 10- അബ്ദുല്‍ റഹ്മാന്‍ അബ്ദുല്ല മുഹമ്മദ് അലി അല്‍ ഖുലൈഫി.

- Advertisement -
Ad image

ഇലക്ടറല്‍ ജില്ല 11- മുഹമ്മദ് മന അയ്ദ് അല്‍ അബ്ദുല്‍ ഖവാര്‍, ഇലക്ടറല്‍ ജില്ല 12- മുഹമ്മദ് അലി മുഹമ്മദ് അല്‍ ഹോമര്‍ അല്‍ അത്ബ, ഇലക്ടറല്‍ ജില്ല 13- അബ്ദുല്ല മുഹമ്മദ് മുബാറക് അല്‍ നബിത്, ഇലക്ടറല്‍ ജില്ല 14- മുഹമ്മദ് ഹമ്മൂദ് ഷാഫി അല്‍ ഷാഫി, ഇലക്ടറല്‍ ജില്ല 15- മുബാറക് ഫ്രീഷ് മുബാറക് സാലിഹ് അല്‍ സലേം, ഇലക്ടറല്‍ ജില്ല 16- മുഹമ്മദ് സാലിഹ് റാഷിദ് അല്‍ ഖയാറീന്‍ അല്‍ ഹജ്രി,
ഇലക്ടറല്‍ ജില്ല 17- അബ്ദുല്ല ഖാലിദ് ഖാസിം അല്‍ യാഹ്രി അല്‍ യാഫി, ഇലക്ടറല്‍ ജില്ല 18- ഹമദ് ഖാലിദ് ഖലീഫ അല്‍ കുബൈസി, ഇലക്ടറല്‍ ജില്ല 19- ഫഹദ് ഹമദ് മുഹമ്മദ് ഹുസൈന്‍ അല്‍-ബാരിദി, ഇലക്ടറല്‍ ജില്ല 20- സയീദ് അലി ഹമദ് അല്‍ ഗഫ്രാനി അല്‍ മര്‍രി.

ഇലക്ടറല്‍ ജില്ല 21- നായിഫ് അലി മുഹമ്മദ് മൈഖ അല്‍ അഹ്ബാബി, ഇലക്ടറല്‍ ജില്ല 22- ഫഹദ് സലേം ദൈദാന്‍ അല്‍ ഖൂസ് അല്‍ മര്‍രി, ഇലക്ടറല്‍ ജില്ല 23- മുഹമ്മദ് സഫര്‍ മുഹമ്മദ് അല്‍ മുഫഖായി അല്‍ ഹജ്രി, ഇലക്ടറല്‍ ജില്ല 24- അലി ഖര്‍ബാഷ് ഹമീദ് ഖര്‍ബാഷ് അല്‍ മന്‍സൂരി, ഇലക്ടറല്‍ ജില്ല 25- അബ്ദുല്ല മുഖല്ലെദ് അലി ഇബ്രാഹിം അല്‍ മുറൈഖി, ഇലക്ടറല്‍ ജില്ല 26- ഹസ്സന്‍ ലഹ്ദാന്‍ അലി അബു ജംഹൂര്‍ അല്‍ മോഹന്‍നാദി, ഇലക്ടറല്‍ ജില്ല 27- റാഷിദ് സരീ ഗസ്വാന്‍ അല്‍ സരീ അല്‍ കാബി (നേരത്തെ തെരഞ്ഞെടുക്കപ്പെട്ടു), ഇലക്ടറല്‍ ജില്ല 28- നാസര്‍ ഖലീഫ നാസര്‍ തവാര്‍ അല്‍ കുവാരി (നേരത്തെ തെരഞ്ഞെടുക്കപ്പെട്ടു), ഇലക്ടറല്‍ ജില്ല 29- മുഹമ്മദ് അബ്ദുല്ല അലി മുഹമ്മദ് അല്‍ സാദ.

നാല് വനിതകള്‍ ഉള്‍പ്പെടെ 102 പേരാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. വോട്ടര്‍ രജിസ്റ്ററില്‍ 34527 പൗരന്മാരാണ് പേര് ചേര്‍ത്തത്. 29 മണ്ഡലങ്ങളില്‍ 27 ഇടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 27, 28 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പില്‍ 40.7 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

Share This Article
Leave a Comment
error: Content is protected !!