വര്‍ണ്ണാഭമാക്കി ആസ്ഥാന മന്ദിരോദ്ഘാടനം

Web Desk
1 Min Read

പയ്യന്നൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പയ്യന്നൂര്‍ റെയ്ഞ്ച് കമ്മിറ്റിയുടെ ആസ്ഥാന മന്ദിരം (മുഅല്ലിം സെന്റര്‍) വര്‍ണ്ണാഭമായ ചടങ്ങില്‍ പാണക്കാട് സയ്യിദ് മുഖ്താര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് കെ സി മൊയ്തു മൗലവി അധ്യക്ഷത വഹിച്ചു.

city exchange

ഹാജി എം കെ തയ്യില്‍ മന്ദിരരേഖ പ്രസിഡണ്ടിന് കൈമാറി. സയ്യിദ് കെ പി പി തങ്ങള്‍ ഉപഹാരം നല്‍കി. ഉസ്താദ് എം എ സി അനുഗ്രഹ ഭാഷണം നടത്തി.

മജ്ലിസുന്നൂര്‍ ആത്മീയ സദസ്സിന് സയ്യിദ് ഹുസൈന്‍ തങ്ങള്‍ കാങ്കോല്‍ നേതൃത്വം നല്കി.

- Advertisement -
Ad image

സാജിദ് ഫൈസി തായിനേരി, എം ബശീര്‍ തായിനേരി, എസ് എ ശുക്കൂര്‍ ഹാജി കവ്വായി, കെ കെ മുഹമ്മദ് കുഞ്ഞി പുഞ്ചക്കാട്, കക്കുളത്ത് അബ്ദുല്‍ ഖാദര്‍ രാമന്തളി, ലുഖ്മാന്‍ അസ്അദി പെരുമ്പ പ്രസംഗിച്ചു. എം വി സുലൈമാന്‍ ഹാജി കാറമേല്‍, എം സി അസീസ് ഹാജി തായിനേരി, യു അഹ്മദ് റെയില്‍വെ ഗെയ്റ്റ്, അബ്ദുറശീദ് കേളോത്ത്, അബ്ദുല്‍ അസീസ് ഹാജി കാറമേല്‍, മുഹമ്മദ് സാലിഹാജി വെള്ളൂര്‍, ഇല്യാസ് പുഞ്ചക്കാട്, അബ്ദുറഷീദ് കവ്വായി, സി എച്ച് ദാവൂദ് ഏച്ചിലാംവയല്‍, റെയ്ഞ്ച് കമ്മിറ്റി ഭാരവാഹികള്‍, ഉസ്താദുമാര്‍, മഹല്ല് കമ്മിറ്റി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ആശിഖ് നിസാമി സ്വാഗതവും മൊയ്തു മൗലവി നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!