

ദോഹ: ലുസൈല്‍ ബൊളിവാര്‍ഡില്‍ ഈദുല്‍ അദ്ഹ ആഘോഷിക്കാന്‍ ആയിരങ്ങളാണ് ഒത്തുചേര്‍ന്നത്. അല്‍ സഅദ് പ്ലാസയ്ക്ക് മുകളിലെ ആകാെത്തിലെ വര്‍ണ്ണാഭമായ വെടിക്കെട്ടായിരുന്നു ശ്രദ്ധേയമായത്.

ഈദ് അലങ്കാരങ്ങളും പ്രത്യേക വിളക്കുകളും ജൂലൈ അഞ്ചു വരെ ബൊളിവാര്ഡിലുണ്ടാകും.

കഴിഞ്ഞ വര്‍ഷം പതിനായിരക്കണക്കിന് ആളുകളെ ആകര്‍ഷിച്ച ലോകകപ്പ് ജേതാക്കളുടെ പരേഡിന് ആതിഥേയത്വം വഹിച്ചതു മുതല്‍ വൈവിധ്യവും ആകര്‍ഷകവുമായ നിരവധി സാംസ്ക്കാരിക, വിനോദ പരിപാടികളാണ് ലുസൈല്‍ ബൊളിവാര്‍ഡില്‍ അരങ്ങേറുന്നത്.

