ഇനി കളി ത്രെഡ്‌സില്‍; മെറ്റയുടെ ആപ്പ് വ്യാഴാഴ്ച മുതല്‍

Web Desk
1 Min Read

ന്യൂയോര്‍ക്ക്: നിരവധി ആപ്ലിക്കേഷനുകള്‍ എതിരാളികളെന്ന പേരില്‍ വന്നെങ്കിലും കുലുക്കമില്ലാതിരുന്ന ട്വിറ്ററിന് ശക്തമായൊരു എതിര്‍ ആപ് എത്തുന്നു- ത്രെഡ്‌സ്. വ്യാഴാഴ്ച പുറത്തിറങ്ങുന്ന ത്രെഡ്‌സ് ആപ്ലിക്കേഷന്‍ ഇപ്പോള്‍ തന്നെ ആപ്പ് സ്റ്റോറില്‍ നിന്ന് പ്രീ ഓര്‍ഡര്‍ ചെയ്യാനാവും. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ അല്‍പം കൂടി കാത്തിരിക്കണമെന്ന് മാത്രമം.

city exchange

ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയാണ് ത്രെഡ്‌സ് തയ്യാറാക്കിയത്. ഇന്‍സ്റ്റഗ്രാമുമായി കണക്ട് ചെയ്ത് പ്രവര്‍ത്തിക്കുന്ന ‘ത്രെഡ്സ്’ ഇന്‍സ്റ്റഗ്രാമിന് സമാനമായ യുഐ ആണ് ഉപയോഗിക്കുന്നത്. ഉപയോക്താക്കള്‍ക്ക് അവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഉപയോഗിച്ച് തന്നെ സൈന്‍ അപ്പ് ചെയ്യാനും ഉപയോക്തൃനാമങ്ങളും ഫോളോവേഴ്സിനെയും മറ്റ് അക്കൗണ്ട് വിവരങ്ങളും സ്വയമേവ പുതിയ ആപ്പിലേക്ക് നീക്കാനും സാധിക്കും.

എഴുത്തിലൂടെ ആശയവിനിമയം നടത്തുന്നതിനുള്ള ആപ്പ് എന്ന നിലയിലാണ് പുതിയ ആപ്പിനെ മെറ്റ പരിചയപ്പെടുത്തുന്നത്. ട്വിറ്ററിന് സമാനമായ ഡാഷ്‌ബോര്‍ഡാണ് ആപ്പിന്റെ പ്രത്യേകത. ഇത് കൂടാതെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാനും മറ്റൊരാളുടെ പോസ്റ്റുകള്‍ ലൈക്ക്, കമന്റ്്, റീപോസ്റ്റ് ചെയ്യാനും ഉപയോക്താക്കള്‍ക്ക് സാധിക്കും. ഒന്നിലധികം സെര്‍വറുകളില്‍ ആപ്പിന്റെ ഉള്ളടക്കം ലഭ്യമായതിനാല്‍ തന്നെ മറ്റൊരാള്‍ക്ക് ഉള്ളടക്കം നിയന്ത്രിക്കുന്നതിനോ സെന്‍സര്‍ ചെയ്യുന്നതിനോ സാധിക്കില്ല.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!