കക്ഷികള്‍ തയ്യാറാകാത്തതിനാല്‍ ഏറ്റവും ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ മാറ്റിവയ്ക്കാന്‍ മധ്യസ്ഥര്‍ തീരുമാനിച്ചുവെന്ന് ഗാസ കരാറിനെ കുറിച്ച് പ്രധാനമന്ത്രി

Web Desk
1 Min Read

ദോഹ: ‘കക്ഷികള്‍ തയ്യാറാകാത്തതിനാല്‍’ ഏറ്റവും ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ പിന്നീട് മാറ്റിവയ്ക്കാന്‍ ഗാസ വെടിനിര്‍ത്തല്‍ കരാറിലെ മധ്യസ്ഥര്‍ തീരുമാനിച്ചതായി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ െൈശഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

city exchange

അല്‍ ജസീറയുടെ റിപ്പോര്‍ട്ട് പ്രകാരം ഇസ്രായേലിന് ഭീഷണിയല്ലെന്ന് ഹമാസ് എങ്ങനെ തെളിയിക്കാമെന്ന് ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അടുത്ത ഘട്ടം ഒരു അന്താരാഷ്ട്ര സ്ഥിരത സേനയുടെ രൂപീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയായിരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹമാസ് ഫലസ്തീന്‍ അതോറിറ്റിക്കോ മറ്റു കക്ഷിക്കോ ആയുധങ്ങള്‍ കൈമാറുന്നതില്‍ അടിസ്ഥാനപരമായ വ്യത്യാസമുണ്ടെന്ന് പ്രധാനമന്ത്രി തുടര്‍ന്നു പറഞ്ഞു.

പ്രശ്‌നങ്ങള്‍ ക്രമപ്രകാരം കൈകാര്യം ചെയ്തത് വ്യക്തമായ ഫലങ്ങള്‍ കൈവരിക്കുന്നതിന് കാരണമായെന്നും പ്രധാനമന്ത്രി പറഞ്ഞു. വെടിനിര്‍ത്തലും തടവുകാരെ മോചിപ്പിക്കലും ഇത്തരം ഫലങ്ങളായിരുന്നു.

- Advertisement -
Ad image

എക്സിലെ ഒരു പോസ്റ്റില്‍ ഫലസ്തീന്‍ ജനതയോടും മേഖലയോടുമുള്ള മാനുഷികവും ചരിത്രപരവും നയതന്ത്രപരവുമായ കടമ നിറവേറ്റുന്നതില്‍ ഖത്തര്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പ്രധാനമന്ത്രി സ്ഥിരീകരിച്ചു. മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും പിന്തുണ നല്‍കുന്നതിനുള്ള ഖത്തറിന്റെ ഉറച്ച പ്രതിബദ്ധത ആവര്‍ത്തിച്ചു.

കരാര്‍ നടപ്പിലാക്കുന്നതും സമാധാനവും സ്ഥിരതയും കൈവരിക്കുന്നതും ഉറപ്പാക്കാനുള്ള കൂട്ടായ ഉത്തരവാദിത്തമാണ് ഈ ഘട്ടത്തിന്റെ വിജയമെന്നും അദ്ദേഹം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!