വിനായകന്‍ ചികിത്സയ്ക്ക് വിധേയനാകണമെന്ന് നടന്‍ സ്വരൂപ്

Web Desk
1 Min Read

ഡബ്ലിന്‍: അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അവഹേളിച്ച നടന്‍ വിനായകനെതിരെ തെന്നിന്ത്യന്‍ താരം സ്വരൂപ്. അയര്‍ലന്റിലുള്ള സ്വരൂപ് തന്റെ വികാരം ശക്തമായാണ് അവതരിപ്പിച്ചത്.

city exchange

ഉമ്മന്‍ ചാണ്ടിയെ ഇകഴ്ത്തിപ്പറഞ്ഞ നടന്‍ വിനായകന്‍ എത്രയും പെട്ടെന്ന് ചികിത്സക്ക് വിധേയനാകണമെന്നും അദ്ദേഹത്തിന് സ്വബുദ്ധി നഷ്ടമായിരിക്കുന്നുവെന്നും സ്വരൂപ് പറഞ്ഞു.

ഒന്നാംതരം ഭീരുവായതിനാലാണ് സ്വന്തം വീട്ടിനകത്ത് ‘വാതിലടച്ചു പൂട്ടി കട്ടിലിനടിയില്‍ ഇരുന്ന്’ വിനായകന്‍ ഉമ്മന്‍ ചാണ്ടിയെ തെറിവിളിക്കുന്നത്. ഇത്തരമൊരു പ്രവര്‍ത്തി ചെയ്തതിലൂടെ വിനായകനെ കുറിച്ച് വ്യക്തമായ ധാരണ
അരിയാഹാരം കഴിക്കുന്നവര്‍ക്ക് ഉണ്ടാകുമെന്നും സ്വരൂപ് പറഞ്ഞു.

- Advertisement -
Ad image

അത്രയും രോഷാകുലനും ധീരനുമാണ് വിനായകനെങ്കില്‍ കട്ടിലിനടിയില്‍ ഇരുന്നു പ്രതികരിക്കാതെ ഒരു ബ്ലൂടൂത്ത് മൈക്കുമായി പുതുപ്പള്ളിയില്‍ പോയി ജനസാഗരത്തിന്റെ മുന്‍പിലാണ് അതേ ചോദ്യം ഉന്നയിക്കേണ്ടിയിരുന്നതെന്നും അങ്ങനെയായിരുന്നെങ്കില്‍ കുറേക്കൂടി വൈറലായേനെ എന്നും സ്വരൂപ് പരിഹസിച്ചു. ഒടുവില്‍ പോസ്റ്റ് മുക്കി പത്തായത്തില്‍ ഒളിക്കേണ്ടി വന്നത് എന്തുകൊണ്ടാണെന്ന് വിനായകന് മനസ്സിലായിട്ടുണ്ടാകുമല്ലോ എന്നും സ്വരൂപ് പറഞ്ഞു.

വിനായകനോടൊപ്പം അഭിനയിക്കാനുള്ള നിര്‍ഭാഗ്യം തനിക്കുണ്ടായിട്ടില്ലെങ്കിലും അടുത്തടുത്ത വര്‍ഷങ്ങളില്‍ ദേശീയ അവാര്‍ഡ് വാങ്ങിയ രണ്ടു പേരുടെ കൂടെ തമിഴ് സിനിമയില്‍ വേഷമിട്ടപ്പോള്‍ അവരുടെ സ്‌നേഹവും കരുതലും അനുഭവിക്കാന്‍ സാധിച്ചതിനാല്‍ പെരുമാറേണ്ടത് എങ്ങനെയെന്ന് വിനായകന്‍ പഠിക്കണമെന്നും സ്വരൂപ് ആവശ്യപ്പെട്ടു. യൂട്യൂബ് നോക്കിയെങ്കിലും വലിയ താരങ്ങള്‍ പെരുമാറുന്നതും സംസാരിക്കുന്നതും പഠിക്കണമെന്നും ഉപജീവനത്തിന് വേണ്ടി കപ്പലണ്ടി വില്‍ക്കുന്ന സഹോദരന്മാരോടൊക്കെ ഇടക്കൊന്നു സംസാരിക്കുകയെങ്കിലും വേണമെന്നും സ്വരൂപ് ആവശ്യപ്പെട്ടു.

സിനിമാരംഗത്തുള്ളവരുടെ പേര് നശിപ്പിക്കാന്‍ താങ്കളെപ്പോലെ ഒരെണ്ണം മതിയെന്നും തനിക്ക് ലജ്ജയാണ് തോന്നുന്നതെന്നും സ്വരൂപ് പറഞ്ഞു.

തമിഴ്, തെലുങ്ക്, മലയാളം ചലച്ചിത്രങ്ങള്‍ക്ക് പുറമേ ഐറിഷ് സിനിമകളിലും വേഷമിട്ടിട്ടുള്ള സ്വരൂപ് ഉമ്മന്‍ചാണ്ടിയുടെ ഉറ്റ സ്‌നേഹിതരിലൊരാളായ മുന്‍ മന്ത്രി എ സി ഷണ്‍മുഖദാസിന്റേയും കുടുംബത്തിന്റേയും പുത്രതുല്യനായ വ്യക്തി കൂടിയാണ്.

Share This Article
Leave a Comment
error: Content is protected !!