

കൊച്ചി: ഇന്ത്യയില് ഏറ്റവും കൂടുതല് വിറ്റഴിക്കപ്പെടുന്ന ഓട്ടോമോട്ടീവ് ബാറ്ററി ബ്രാന്ഡായ ആമറോണ് ഹീറോ ഇന്ത്യന് സൂപ്പര് ലീഗിന്റെ ഒന്പതാം സീസണില് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഔദ്യോഗിക പങ്കാളികളാവും. ഇക്കാര്യം ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഈ ഐ എസ് എല് സീസണില് കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള് ക്ലബിന്റെ ഔദ്യോഗിക പങ്കാളികളായി സഹകരിക്കുന്നതില് അമറോണ് സന്തുഷ്ടരാണെന്ന് അമര രാജ ബാറ്ററി ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടര് ഹര്ഷവര്ദ്ധന ഗൗരിനേനി പറഞ്ഞു. രാജ്യത്ത് ഫുട്ബോളിന്റെ വര്ധിച്ചുവരുന്ന ജനപ്രീതിയും അത് ഫുട്ബോളിന് നല്കുന്ന ഊര്ജ്ജവും ആവേശവും ഉള്കൊണ്ട് ഇന്ത്യന് ഫുട്ബോളിന്റെ പ്രതാപം പുനരുജ്ജീവിപ്പിക്കാന് കായിക സമൂഹത്തെ പിന്തുണയ്ക്കുന്നതിന് അമറോണ് ഈ അവസരം ഉപയോഗിക്കുന്നു. ഒരു ആവേശകരമായ സീസണ് പ്രതീക്ഷിക്കുന്നതോടൊപ്പം ആശ്ചര്യകരമായ കെ ബി എഫ് സി ആരാധകര്ക്കൊപ്പം ആര്പ്പുവിളിക്കാനും അമറോണ് ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഹീറോ ഐ എസ് എല് 2022- 23 സീസണില് അമറോണുമായി കൈകോര്ക്കുന്നതില് സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഡയറക്ടര് നിഖില് ഭരദ്വാജ് പറഞ്ഞു.

