

ദോഹ: ഓണാഘോഷത്തിന് പേര് നിര്‍ദ്ദേശിക്കാനാവശ്യപ്പെട്ട് നടത്തിയ മത്സരത്തിലെ വിജയിയെ പെരുമ്പാവൂര്‍ അസോസിയേഷന്‍ ഖത്തര്‍ തെരഞ്ഞെടുത്തു. അന്‍പതിലധികം പേരുകള്‍ ലഭിച്ചതില്‍ നിന്നും ജഡ്ജസ് തെരഞ്ഞെടുത്ത ആറ് പേരുകളില്‍ ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെ ഏറ്റവുമധികം വോട്ട് നേടിയ പേരിനാണ് സമ്മാനം ലഭിച്ചത്.

റാണി സുനില്‍ നിര്‍ദേശിച്ച പെരുവോണം എന്ന പേരിനായിരുന്നു കൂടുതല്‍ വോട്ട് ലഭിച്ചത്. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി ബോബന്‍ എന്നിവര്‍ ചേര്‍ന്ന് പെരുമ്പാവൂര്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ പേര് ഔദ്യോധികമായി പ്രകാശനം ചെയ്തു.

ചടങ്ങില്‍ ഓണാഘോഷ കമ്മറ്റി കണ്‍വീനര്‍മാരായ സുനില്‍ പെരുമ്പാവൂര്‍, ഷിജു കുര്യാക്കോസ്, പി പി എ ക്യു വൈസ് പ്രസിഡണ്ട് സനന്ദ്, മുന്‍ പ്രസിഡന്റ് സുനില്‍ മാധവന്‍ എന്നിവര്‍ പങ്കെടുത്തു.

