കളരിപ്പയറ്റില്‍ ഗിന്നസ് റെക്കോര്‍ഡ് നേടി യു എ ഇയിലെ മലയാളി വിദ്യാര്‍ഥികള്‍

Web Desk
1 Min Read

കക്കട്ടില്‍: അറേബ്യന്‍ മണലാരണ്യത്തില്‍ കളരി അഭ്യാസം അവതരിപ്പിച്ച് ഗിന്നസ് ലോക റെക്കോര്‍ഡ് കരസ്ഥമാക്കിയ സന്തോഷത്തില്‍ റിജാ ജറീഷും സഹോദരന്‍ ഇഷാന്‍ ജറീഷും.

city exchange

ദുബൈ കളരി മാര്‍ഷ്യല്‍ ആര്‍ട്‌സ് ക്ലബ്ബും ദുബൈ പൊലീസും ചേര്‍ന്ന് യു എ ഇ ദേശീയ ദിനത്തോടനുബന്ധിച്ചു ഡോ. റഹീസ് ഗുരുക്കളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കളരിപ്പയറ്റാണ് ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഇടം നേടിയത്. പങ്കെടുത്ത വിവിധ ഗ്രൂപ്പുകളടങ്ങിയ 267 പേരിലാണ് റിജാ ജറീഷും ഇഷാന്‍ ജറീഷും മികച്ച പ്രകടനത്തിലൂടെ റെക്കോര്‍ഡിനര്‍ഹരായത്.

നരിപ്പറ്റയിലെ നമ്പോടന്‍കണ്ടി കുഞ്ഞബ്ദുല്ല- ഖൗലത്ത് ദമ്പതികളുടെ മകള്‍ റഹ്മ ജറീഷിന്റെയും ചെറുമോത്ത് മണങ്ങാട്ട് പരേതനായ അമ്മത്- സാറ ദമ്പതികളുടെ മകന്‍ ജറീഷിന്റെയും മക്കളാണ്. ദുബൈ അമിറ്റി ഇന്ത്യന്‍ സ്‌കൂളില്‍ ഒന്‍പതും അഞ്ചും ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് റിജയും, ഇഷാനും.

Share This Article
Leave a Comment
error: Content is protected !!