ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

Web Desk
1 Min Read

ദോഹ: ദോഹയില്‍ നിന്ന് മുംബൈയിലേക്കും ഡല്‍ഹിയിലേക്കുമുള്ള സര്‍വീസുകളില്‍ എയര്‍ ഇന്ത്യ പ്രത്യേക നിരക്ക് ഇളവുകള്‍ പ്രഖ്യാപിച്ചു.

city exchange

പരിമിത കാലത്തേക്കുള്ള നിരക്കിളവ് ഓഗസ്റ്റ് 20 വരെ നടത്തുന്ന ബുക്കിംഗുകള്‍ക്കാണ് ലഭിക്കുക. 2023 സെപ്റ്റംബര്‍ ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെ ഇന്ത്യയിലും സാര്‍ക്ക് രാജ്യങ്ങളിലും ഉള്ള ഫ്‌ളൈറ്റുകളില്‍ നിരക്കിളവ് ഉപയോഗപ്പെടുത്താനാവും. യൂറോപ്പ്, യു കെ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ യാത്രാ കാലയളവ് സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 31 വരെയായിരിക്കും.

എയര്‍ ഇന്ത്യ ഫ്‌ളൈറ്റ് ബുക്കിംഗില്‍ എയര്‍ലൈന്‍ 30 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് 10 ശതമാനം വരെ കിഴിവ് ലഭിക്കും. സൗദി അറേബ്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് 15 ശതമാനം വരെയാണ് കിഴിവ് ലഭിക്കുക.

- Advertisement -
Ad image

എയര്‍ലൈനിന്റെ വെബ്സൈറ്റില്‍ നടത്തുന്ന ബുക്കിംഗുകള്‍ക്ക് പൂജ്യം ശതമാനം കണ്‍വീനിയന്‍സ് ഫീസും ഫ്‌ളയിംഗ് റിട്ടേണ്‍സ് അംഗങ്ങള്‍ക്ക് 2X ലോയല്‍റ്റി പോയിന്റുകളും വാഗ്ദാനം ചെയ്യുന്നു. ഗ്രൂപ്പ് ബുക്കിംഗിന് ഈ വില്‍പ്പന നിരക്ക് ബാധകമല്ല.

Share This Article
Leave a Comment
error: Content is protected !!