

ദോഹ: ഖത്തര്‍ ടെക്ക് ഡബ്ല്യു എല്‍ എല്‍ അബു ഹമൂര്‍ ഓഫീസില്‍ ഓണം ആഘോഷിച്ചു.

പരമ്പരാഗത കേരളീയ വേഷം ധരിച്ചാണ് മുഴുവന്‍ ജീവനക്കാരും ഓഫീസിലെത്തിയത്. സ്വീകരണ കേന്ദ്രത്തില്‍ ജീവനക്കാര്‍ മനോഹരമായ പൂക്കളം ഒരുക്കിയതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി ഓണസദ്യ ഒരുക്കിയിരുന്നു.


ഖത്തര്‍ ടെക്ക് ഡബ്ല്യു എല്‍ എല്ലിലെ എല്ലാ ജീവനക്കാരും ആഘോഷത്തില്‍ പങ്കെടുത്തു. മാനേജിംഗ് ഡയറക്ടറും അമ്മയും ഡയറക്ടര്‍ ആഷാ ജെബിയും അമ്മയും ഓപ്പറേഷന്‍സ് മാനേജര്‍ ബിനു കുര്യാക്കോസും മറ്റ് എല്ലാ സ്റ്റാഫ് അംഗങ്ങളും പങ്കെടുത്ത ആഘോഷം വേറിട്ടതായിരുന്നു.

