ഖത്തറില്‍ ഇന്ന് രാത്രി സൂപ്പര്‍ ബ്ലൂമൂണ്‍

Web Desk
0 Min Read

ദോഹ: ഖത്തറില്‍ സൂപ്പര്‍ ബ്ലൂമൂണ്‍ ബുധനാഴ്ച രാത്രി ദൃശ്യമാകും. തിളങ്ങിപ്രകാശിക്കുന്ന ചന്ദ്രന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദൃശ്യമായിരിക്കും.

city exchange

ഒരേ മാസത്തില്‍ രണ്ട് പൂര്‍ണചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കില്‍ അതിലെ രണ്ടാമത്തേതിനെയാണ് ബ്ലൂമൂണ്‍ എന്നു വിശേഷിപ്പിക്കുന്നത്. ബുധനാഴ്ച വൈകിട്ട് സൂര്യാസ്തമയം മുതല്‍ വ്യാഴാഴ്ച രാവിലെ സൂര്യോദയത്തിന് മുമ്പു വരെ വലുതും തിളക്കമുള്ളതുമായിരിക്കും ചന്ദ്രന്‍.

ബ്ലൂമൂണ്‍ എന്നാണ് വിളിക്കുന്നതെങ്കിലും ചന്ദ്രന്റെ നിറം വെളുത്തും ചാര നിറത്തിലുമായിരിക്കും. ഈ വര്‍ഷത്തെ ഏറ്റവും വലുതും തിളക്കമുള്ളതുമായിരിക്കും ആഗസ്ത് അവസാനത്തിലെ സൂപ്പര്‍ ബ്ലൂമൂണ്‍. ഇനി ഒന്‍പത് വര്‍ഷത്തിന് ശേഷം മാത്രമാണ് ഇത്തരമൊരു കാഴ്ച സാധ്യമാവുക.

Share This Article
Leave a Comment
error: Content is protected !!