ഇടുക്കി കോട്ടയം എക്‌സ്പാട്രിയേറ്റ്‌സ് സര്‍വീസ് അസോസിയേഷന്‍ ബോധവത്ക്കരണ ക്ലാസ് എട്ടിന്

Web Desk
1 Min Read

ദോഹ: ഇടുക്കി കോട്ടയം എക്‌സ്പാട്രിയേറ്റ്‌സ് സര്‍വീസ് അസോസിയേഷന്‍ ഖത്തര്‍ പ്രവാസികളുടെ സാമൂഹിക ഉന്നമനം മുന്‍നിര്‍ത്തിയുള്ള സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കള്‍ച്ചറല്‍ ഫോറവുമായി ചേര്‍ന്ന് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു.

city exchange

പ്രവാസി സുരക്ഷ എന്ന പേരില്‍ നടക്കുന്ന ക്ലാസില്‍ നോര്‍ക്ക പെന്‍ഷന്‍, ഐ സി എഫ് ഇന്‍ഷൂറന്‍സ് പദ്ധതികളില്‍ ചേരാനുള്ള അവസരങ്ങളുമുണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു.

എട്ടാം തിയ്യതി വെള്ളിയാഴ്ച വൈകിട്ട് ആറിന് നുഐജ കള്‍ച്ചറല്‍ ഫോറം ഹാളിലാണ് പരിപാടി. നോര്‍ക്കാ റൂട്ട്‌സ് പ്രവാസി ക്ഷേമ വകുപ്പ് ഡയറക്ടര്‍ സുധീര്‍ എലന്തോളി, ഐ സി ബി എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ഐ സി ബി എഫ് മാനേജ്‌മെന്റ് കമ്മിറ്റി അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി എന്നിവര്‍ ക്ലാസുകള്‍ നയിക്കും.

- Advertisement -
Ad image

പരിപാടിയില്‍ പങ്കെടുത്ത് സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ 70710272, 55450784 എന്ന നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!