

പയ്യന്നൂര്‍: രാമന്തളി ഗ്രാമപഞ്ചായത്തിലെ പാലക്കോട് പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്നതും ഗുരുതരമായ പാരിസ്ഥിതിക- ആരോഗ്യപ്രശ്‌നങ്ങ സൃഷ്ടിക്കുന്നതുമായ നിലയില്‍ ചൂട്ടാട് അഴിമുഖത്ത് നിന്ന് ഡ്രെഡ്ജ് ചെയ്ത ഉപ്പു കലര്‍ന്ന കൂടുതല്‍ മണല്‍ ചിറ്റടിക്കുന്നില്‍ സംഭരിക്കാനുള്ള നീക്കം ഉപേക്ഷിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന്മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍ ശംസുദ്ധീന്‍ എം എല്‍ എ ആവശ്യപ്പെട്ടു.

ചിറ്റടിക്കുന്നിലെ മണല്‍ സംഭരിക്കുന്ന സ്ഥലവും കിണര്‍ ജലം മലിനമായ നിരവധി ഭവനങ്ങളും സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മണല്‍ സംഭരണംമൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും മറ്റും ശ്രദ്ധയില്‍ പെടുത്തി പരിഹാരത്തിന് ശ്രമിക്കുമെന്ന് എം എല്‍ എ ഉറപ്പു നല്‍കി.

മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുല്‍ കരീം ചേലേരി, ജനറല്‍ സിക്രട്ടറി കെ ടി സഹദുല്ല, വൈസ് പ്രസിഡന്റ് ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ കെ അഷ്റഫ്, വൈസ് പ്രസിഡന്റ് വി കെ പി ഇസ്മായില്‍, സി കെ. മൂസക്കുഞ്ഞി ഹാജി, ടി പി അബ്ബാസ് ഹാജി, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, പി പി മുഹമ്മദലി, മുഹമ്മദ് കരമുട്ടം, കെ സി ഖാദര്‍, അഷ്റഫ് കെ സി, ഇസ്ഹാഖ് കെ ടി പി, ആസിഫ്, സലാം കെ പി, നൗഫല്‍ എം പി തുടങ്ങിയവര്‍ സന്ദര്‍ശക സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

