

ദോഹ: ഇന്‍കാസ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന സ്‌നേഹോത്സവ് 2023 സെപ്റ്റംബര്‍ 14ന് വ്യാഴാഴ്ച വൈകിട്ട് ആറരയ്ക്ക് ഐ സി ബി എഫ് കാഞ്ഞാണി ഹാളില്‍ നടക്കും.

കോഴിക്കോട് ഡി സി സി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് മുഖ്യപ്രഭാഷണം നടത്തും. പ്രസ്തുത പരിപാടിയില്‍ നൗഷാദ് കുമ്മങ്ങോട്, ഹിബ ഷംന തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന സംഗീത വിരുന്ന് അരങ്ങേറും.
