മെട്രോ ലിങ്ക് സേവനങ്ങള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് സ്‌കാനിംഗ്

Web Desk
1 Min Read

ദോഹ: ഒക്ടോബര്‍ ഒന്നു മുതല്‍ ആരംഭിക്കുന്ന മെട്രോ ലിങ്ക് സേവനങ്ങള്‍ക്ക് ടാപ്പിംഗ് ഇന്‍ ആന്‍ഡ് ഔട്ട് നിര്‍ബന്ധമാണെന്ന് കര്‍വ അറിയിച്ചു.

city exchange

യാത്രക്കാര്‍ക്ക് ഈ ആവശ്യത്തിനായി കര്‍വ സ്മാര്‍ട്ട്കാര്‍ഡ് അല്ലെങ്കില്‍ കര്‍വ ജേര്‍ണി പ്ലാനര്‍ ആപ്പ് ക്യു ആര്‍ കോഡ് ഉപയോഗിക്കാം.

കര്‍വാ ജേര്‍ണി പ്ലാനര്‍ ആപ്പ് ഉപയോഗിക്കുന്നതിന് യാത്രക്കാര്‍ ആപ്പിലേക്ക് സൈന്‍ ഇന്‍ ചെയ്ത് ബസില്‍ കയറുന്നതിന് മുമ്പ് ഇ-ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യണം. ഈ ക്യുആര്‍ ടിക്കറ്റ് ഒരിക്കല്‍ മാത്രം ഡൗണ്‍ലോഡ് ചെയ്താല്‍ മതിയെന്നും എല്ലാ മെട്രോലിങ്ക് യാത്രകള്‍ക്കും ഇത് സാധുതയുള്ളതാണെന്നും കര്‍വ പറഞ്ഞു.

- Advertisement -
Ad image

മെട്രോലിങ്ക് ക്യുആര്‍ ടിക്കറ്റില്‍ ക്ലിക്ക് ചെയതാല്‍ ഗോള്‍ഡന്‍ ക്യുആര്‍ കോഡ് പ്രദര്‍ശിപ്പിക്കും. ബസില്‍ പ്രവേശിക്കുമ്പോഴും ഇറങ്ങുമ്പോഴും ടിക്കറ്റ് റീഡറില്‍ സ്‌കാന്‍ ചെയ്യണം.

സൈ്വപ്പു ചെയ്യാവുന്ന ഹോം സ്‌ക്രീനിലോ ആപ്പിന്റെ ‘കാര്‍ഡ് മാനേജ്മെന്റ്’ വിഭാഗത്തിലോ ക്യു ആര്‍ കോഡ് ടിക്കറ്റ് ആക്സസ് ചെയ്യാന്‍ കഴിയും.

Share This Article
Leave a Comment
error: Content is protected !!