ഒരു ശ്രീലങ്കന്‍ സുന്ദരിയുടെ ടീസര്‍ പുറത്തിറങ്ങി

Web Desk
1 Min Read

കൊച്ചി- അനൂപ് മേനോനെ നായകനാക്കി കൃഷ്ണ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഒരു ശ്രീലങ്കന്‍ സുന്ദരിയുടെ ടീസര്‍ പുറത്തിറങ്ങി. മന്‍ഹര്‍ സിനിമാസിന്റെ ബാനറില്‍ വിഷന്‍ മീഡിയ പ്രൊഡക്ഷന്‍സ് ആണ് ചിത്രം ഒക്ടോബര്‍ അവസാനവാരം തിയേറ്ററുകളില്‍ എത്തിക്കുന്നത്.

city exchange

മന്‍ഹര്‍ സിനിമാസിന്റെ ബാനറില്‍ കൃഷ്ണ പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണവും രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുനത്. ഉണ്ണിമുകുന്ദന്‍, ഷൈന്‍ ടോം ചാക്കോ, മാളവിക മേനോന്‍ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നത്.

അനൂപ് മേനോനെ കൂടാതെ അന്തരിച്ച നടന്‍ രതീഷിന്റെ മകന്‍ പദ്മരാജന്‍ രതീഷ്, ശിവജി ഗുരുവായൂര്‍, ഡോ. രജിത് കുമാര്‍, ഡോ. അപര്‍ണ്ണ, കൃഷ്ണ പ്രിയ, ആരാധ്യ, ശ്രേയ, സീരിയല്‍ താരം രോഹിത് വേദ്, തൃശൂര്‍ എല്‍സി, ശാന്തകുമാരി, ടോപ് സിംഗര്‍ ഫെയിം മേഘ്‌ന സുമേഷ് തുടങ്ങി വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

- Advertisement -
Ad image

വിനീത് ശ്രീനിവാസന്‍, മധു ബാലകൃഷ്ണന്‍, ഷമീര്‍ ഷാ, കൃഷ്ണദിയ, വൈഷ്ണവി, ഹരിണി, മേഘ്‌ന സുമേഷ്, തുടങ്ങിയവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. രഞ്ജിനി സുധീരനും സുരേഷ് എരുമേലിയും ചേര്‍ന്നാണ് സംഗീതം നിര്‍വഹിച്ചത്. കൃഷ്ണ പ്രിയദര്‍ശന്റേതാണ് വരികള്‍.

അബുദാബി, ഗുരുവായൂര്‍ എന്നിവിടങ്ങളിലായിരുന്നു ‘ഒരു ശ്രീലങ്കന്‍ സുന്ദരി ‘ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചായാഗ്രഹണം- രജീഷ് രാമന്‍, എഡിറ്റര്‍- അബു ജിയാദ്, പി. ആര്‍. ഒ- എം. കെ. ഷെജിന്‍.

https://youtu.be/mQMIsf4C4vs?si=3Gm6msB-t5lxZah3
Share This Article
Leave a Comment
error: Content is protected !!