ടൈ കേരളയുടെ യംഗ് എന്റര്‍പ്രണര്‍ഷിപ്പ് എംപവര്‍മെന്റ് പ്രോഗ്രാം നടത്തി

Web Desk
1 Min Read

കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള സംരംഭക കൂട്ടായ്മയായ ടൈ കേരളയും പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സമഗ്രശിക്ഷാ കേരളയും സഹകരിച്ച് സംഘടിപ്പിച്ച സംരംഭകത്വ പരിശീലന ക്യാമ്പ് ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍ സി ബാലഗോപാല്‍ ആലുവ നിവേദിത സെന്ററില്‍ ഉദ്ഘാടനം ചെയ്തു. ടൈ കേരളയുടെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ടൈ യംഗ് എന്റര്‍പ്രണേഴ്‌സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായാണ് വൊക്കേഷണല്‍ വിദ്യാര്‍ഥിനികള്‍ക്കായി ക്യാമ്പ് സംഘടിപ്പിച്ചത്.

city exchange

ഡോക്ടറും എന്‍ജിനിയറും ടീച്ചറുമാകാന്‍ ആഗ്രഹിക്കുന്നവരാണ് വിദ്യാര്‍ഥികളെങ്കിലും ആര്‍ക്കും സ്വന്തമായി വ്യവസായം തുടങ്ങാന്‍ താത്പര്യമില്ലെന്ന് സി ബാലഗോപാല്‍ പറഞ്ഞു.

വ്യവസായത്തെ കുറിച്ച് കുട്ടികളില്‍ കൃത്യമായ അവബോധമില്ലാത്തതുകൊണ്ടാണ് അവര്‍ക്കാക്കും ഇക്കാര്യത്തില്‍ താത്പര്യമില്ലാത്തത്. തൊഴില്‍ തേടുന്നവരേക്കാള്‍ തൊഴില്‍ നല്‍കുന്നവരാകാന്‍ വ്യവസായികളാകുന്നതിലൂടെ സാധിക്കുമെന്നും അതിനുവേണ്ടിയാണ് വിദ്യാര്‍ഥികള്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

പ്ലസ് വണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കായി സംസ്ഥാനത്താകെ നടത്തിയ ആപ്റ്റിറ്റിയൂഡ് ടെസ്റ്റിലൂടെ തെരഞ്ഞെടുക്കപ്പെട്ട 90 പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സമഗ്ര ശിക്ഷാ കേരളയും സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ചാണ് ടൈ കേരള ക്യാമ്പ് സംഘടിപ്പിച്ചത്.

ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്ലാസ് റൂം സെഷനുകള്‍, മെന്ററിംഗ്, ബിസിനസ് പ്ലാന്‍ മത്സരം എന്നിവ സംയോജിപ്പിച്ച് അവരെ സംരംഭകത്വവും നേതൃത്വപരമായ കഴിവുകളും പഠിപ്പിക്കാനു സംരംഭകരായി വളര്‍ത്തിയെടുക്കാനും വേണ്ടി രൂപകല്‍പ്പന ചെയ്ത ആഗോള സംരംഭമാണ് ടൈ എന്റര്‍പ്രണേഴ്‌സ്.

TAGGED:
Share This Article
Leave a Comment
error: Content is protected !!