

ദോഹ: ബേപ്പൂര്‍ നിവാസികളുടെ ഖത്തര്‍ കൂട്ടായ്മയായ ബേപ്പൂര്‍ പ്രവാസി അസോസിയേഷന് (ബിപാക്) ഒന്‍പതാമത് വാര്‍ഷികവും ഓണാഘോഷവും ഓള്‍ഡ് ഐഡിയല്‍ സ്കൂളില്‍ നടത്തി. ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന് ഉദ്്ഘാടനം ചെയ്തു.

പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗം സുധീറിന് സ്വീകരണവും ഖത്തറില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ബേപ്പൂര്‍ നിവാസികളെ ആദരിക്കുകയും ചെയ്തു,

ബിപാക്ക് ജനറല്‍ ബോഡിയുടെ ഭാഗമായി 19 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപികരിച്ചു. മുഖ്യ രക്ഷാധികാരിയായി പി എന്‍ എം ജാബിര്‍, പ്രസിഡന്റ് അബ്ദുല്‍ അസീസ് ടി വി, സെക്രട്ടറി താജുദീന്, ട്രഷറര്‍ റഹൂഫ് മലയില്‍ എന്നിവരെ തെരഞ്ഞെടുത്തു,
റഹീസ് തയ്യില്‍, അന്‍വര്‍ ഹുസൈന്, റിജാബ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും ആസിഫ് അലി, റഹീസ് കെ കെ, ബാബു കെ എന്നിവരെ ജോയിന്റ് സെക്രട്ടറിയായും യോഗത്തില്‍ തെരഞ്ഞെടുത്തു.
വാര്‍ഷിക ഓണാഘോഷത്തിന്റെ ഭാഗമായി ബിപാക്കിന്റെ അംഗങ്ങളുടെയും ദോഹയിലെ കലാ പ്രവര്‍ത്തകരുടെയും കലാപരിപാടികള്‍ സംഘടിപ്പിച്ചു. ചടങ്ങില്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. താജുദ്ദീന് സ്വാഗതം പറഞ്ഞു.
കെ എം സി സി പ്രതിനിധി മുസ്തഫ, കോഴിക്കോട് പ്രവാസി അസോസിയേഷന് പ്രതിനിധി കൃഷ്ണകുമാര്‍, ചാലിയാര്‍ ദോഹ പ്രസിഡന്റ് ശമീല്‍, ജാബിര്‍ പി എന്‍ എം, റഹൂഫ് മലയില്‍ എന്നിവര്‍ പ്രസംഗിച്ചു.

