

ദോഹ: ഖത്തറിന്റെ മണ്ണിലെ ബാഡ്മിന്റണ്‍ കരുത്തരെ കണ്ടെത്താന്‍ ഇന്‍കാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി നവംബര്‍ 23, 24 തിയ്യതികളില്‍ സംഘടിപ്പിക്കുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ പോസ്റ്റര്‍ പ്രകാശനം ഹോളിഡേ വില്ലയില്‍ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖ് എം എല്‍ എ, കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ ജയന്ത്, അഡ്വ. പി എ.സലീം എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

ജില്ലാ പ്രസിഡന്റ് വിപിന്‍ മേപ്പയൂര്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് അലി വാണിമേല്‍, ജില്ലാ ട്രഷറര്‍ ഹരീഷ്കുമാര്‍, മുഖ്യ രക്ഷാധികാരി അഷ്റഫ് വടകര, ഇന്‍കാസ് സീനിയര്‍ നേതാക്കളായ കെ കെ ഉസ്മാന്, സിദ്ധിക്ക് പുറായില്‍, അന്‍വര്‍ സാദത്ത്, കരീം നടക്കല്‍, ബഷീര്‍ തൂവാരിക്കല്‍ എന്നിവരും ജില്ലാ, മണ്ഡലം നേതാക്കളായ ഗഫൂര്‍ ബാലുശ്ശേരി, അമീര്‍ കെ ടി, ഷാഹിദ് വി പി, അല്‍ത്താഫ് ഒ കെ, റഫീഖ് പാലോളി, ജിതേഷ് പേരാമ്പ്ര, നബീല്‍ വാണിമേല്‍, വിപിന്‍ പുത്തൂര്‍, നജീബ് തൗഫീഖ്, അനീഷ് അമ്പലക്കോത്ത്, ജിജിത്ത് മുള്ളാശ്ശേരി, ബിജു ടി വി, സഫ്വാന്, ഷാഫി പി സി പാലം എന്നിവരടക്കമുള്ള ഇന്‍കാസ് ഖത്തറിന്റെ നേതാക്കള്‍ പങ്കെടുത്തു.
