യഹോവ സാക്ഷികളുടെ പ്രാര്‍ഥനാ യോഗത്തില്‍ പങ്കെടുത്ത വനിതയുടെ വീട്ടില്‍ മോഷണം നടത്തിയയാള്‍ പിടിയില്‍

Web Desk
1 Min Read

കൊച്ചി: ഞായറാഴ്ച കളമശ്ശേരിയില്‍ സ്‌ഫോടനം നടന്ന യഹോവാ സാക്ഷികളുടെ പ്രാര്‍ഥനാ യോഗത്തില്‍ പങ്കെടുത്ത പച്ചാളം സ്വദേശിനിയുടെ വീട്ടില്‍ നിന്ന് 27.5 പവന്‍ തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളും ഡയമണ്ട് ആഭരണങ്ങളും മോഷ്ടിച്ച യഹോവാ വിശ്വാസി നോര്‍ത്ത് പൊലീസിന്റെ പിടിയില്‍. എളംകുളം ബോസ് നഗര്‍ പറയന്തറ ജോര്‍ജ് പ്രിന്‍സ് (36) ആണ് പിടിയിലായത്.

city exchange

29ന് രാവിലെ എട്ടരയ്ക്ക് പച്ചാളം സ്വദേശി തങ്കം ജോണിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി കമ്പിപ്പാര ഉപയോഗിച്ച് അടുക്കള വാതില്‍ പൊളിച്ചു അകത്തു കടന്നാണ് കിടപ്പുമുറിയിലെ അലമാരകള്‍ കുത്തിത്തുറന്ന് 27.5 പവന്‍ തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളും ഡയമണ്ട് ആഭരണങ്ങളും കവര്‍ന്നത്. മോഷ്ടിച്ച ആഭരണങ്ങള്‍ക്ക് 15 ലക്ഷം രൂപ വില വരും. മോഷണം നടക്കുമ്പോള്‍ തങ്കവും കുടുംബവും കളമശ്ശേരിയിലെ പ്രാര്‍ഥനാ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു.

തങ്കത്തിന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ള പ്രതി മുന്‍ വൈരാഗ്യം മൂലമാണ് മോഷണം നടത്തിയത്. പ്രതിയും യഹോവാ വിശ്വാസിയാണ്.

- Advertisement -
Ad image

പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നോര്‍ത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം നടത്തി 24 മണിക്കൂറിനകം പ്രതിയെ പിടികൂടുകയായിരുന്നു. ഡി സി പി എസ് ശശിധരന്റെ നിര്‍ദേശപ്രകാരം സെന്‍ട്രല്‍ എ സി സി ജയകുമാറിന്റെ മേല്‍നോട്ടത്തില്‍ നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രതാപ് ചന്ദ്രന്‍, എസ് ഐമാരായ ടി എസ് രതീഷ്, ആഷിഖ്, എയിന്‍ ബാബു, എസ് സി പി ഒമാരായ സുനില്‍ കുമാര്‍, മഹേഷ് , വിപിന്‍, റിനു, വാസന്‍, ഗിരീഷ്, പ്രഭ ലാല്‍, ഗിരീഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

Share This Article
Leave a Comment
error: Content is protected !!