വാണിമേല്‍ ഫോറം ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് വെള്ളിയാഴ്ച്ച

Web Desk
1 Min Read

ദോഹ: ഖത്തര്‍ വാണിമേല്‍ പ്രവാസി ഫോറം സംഘടിപ്പിക്കുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നവംബര്‍ മൂന്നിന് വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വുഖൈറിലെ ബീറ്റാ ക്യാംബ്രിഡ്ജ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ 16 ടീമുകളാണ് മാറ്റുരക്കുക.

city exchange

‘പ്രവാസത്തിന്റെ രണ്ടു പതിറ്റാണ്ട്’ എന്ന തലക്കെട്ടില്‍ ഖത്തര്‍ വാണിമേല്‍ പ്രവാസി ഫോറം സംഘടിപ്പിക്കുന്ന ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച്ച വൈകുന്നേരം നാല്് മണി മുതലാണ് മത്സരം നടക്കുക.

ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്കുള്ള ജേഴ്‌സി ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ജനറല്‍ സെക്രട്ടറി നിഹാദ് അലി പ്രകാശനം ചെയ്തു. കായിക മത്സരങ്ങള്‍ ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല സൗഹൃദബന്ധങ്ങള്‍ ശക്തിപ്പെടുത്താനും ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

ചടങ്ങില്‍ പ്രവാസി ഫോറം പ്രസിഡണ്ട് ശമ്മാസ് കളത്തില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ കെ സുബൈര്‍ സ്വാഗതവും ട്രഷറര്‍ ഇസ്മായില്‍ ബിന്‍ അലി നന്ദിയും പറഞ്ഞു. ചടങ്ങില്‍ സാദിഖ് ചെന്നാടന്‍, എം കെ അബ്ദുസ്സലാം, അംജദ് വാണിമേല്‍, സുഹൈല്‍ കരിപ്പുള്ളില്‍, ആരിഫ് താവോട്ട്, അസ്ഹര്‍ കെ സി, ഡോ. സഹല്‍ എന്നിവര്‍ പങ്കെടുത്തു. മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ നാലുമണിക്ക് മുമ്പായി കോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!