വണ്ടൂര്‍ ഫെസ്റ്റ് നവംബര്‍ 10ന്

Web Desk
1 Min Read

ദോഹ: കെ എം സി സി വണ്ടൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന വണ്ടൂര്‍ ഫെസ്റ്റ് നവംബര്‍ 10ന് അബൂഹമൂര്‍ ഡി എം ഐ എസ് ക്യാമ്പസില്‍ നടക്കും. ഫുട്ബാള്‍, വടംവലി, ഓട്ടമത്സരം, പഞ്ചഗുസ്തി തുടങ്ങിയ മത്സരങ്ങളും കലാസാഹിത്യ പ്രകടനങ്ങളും അരങ്ങേറും.

city exchange

വണ്ടൂര്‍ മണ്ഡലത്തിന് കീഴിലെ എട്ട് പഞ്ചായത്തുകളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കും. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിച്ച് രാത്രി 10ന് സമാപിക്കുന്ന വിവിധ പരിപാടികളില്‍ പ്രമുഖര്‍ അതിഥികളായെത്തും. വണ്ടൂര്‍ നിയോജകമണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് പി ഖാലിദ് മാസ്റ്റര്‍ മുഖ്യാതിഥിയാവും. കെ എം സി സി സ്റ്റേറ്റ്, ജില്ലാ ഭാരവാഹികള്‍ പങ്കെടുക്കും.

സ്വാതന്ത്ര്യ സമരത്തിന്റേയും മാപ്പിളപ്പോരാട്ടങ്ങളുടേയും ചരിത്രമുറങ്ങുന്ന വണ്ടൂരിന്റെ മണ്ണില്‍ നിന്നും പ്രവാസികളായി ഖത്തറിലെത്തിയ എല്ലാവരേയും ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ എം സി സി വണ്ടൂര്‍ മണ്ഡലം കമ്മിറ്റി വണ്ടൂര്‍ ഫെസ്റ്റ് നടത്തുന്നത്.

വാര്‍ത്താ സമ്മേളനത്തില്‍ വണ്ടൂര്‍ ഫെസറ്റ് മുഖ്യരക്ഷാധികാരി മുസ്തഫ ഹാജി പള്ളിശ്ശേരി, നാസര്‍ റഹ്മാനി, സ്വഫ്‌വാന്‍ മാളിയേക്കല്‍, സലീം റഹ്മാനി, ഷാനവാസ് മൂച്ചിക്കല്‍, റശീഖ് തുവ്വൂര്‍, ഷാജഹാന്‍ മാളിയേക്കല്‍, സുഹൈല്‍ മമ്പാട്, നൗഫല്‍ എടപ്പറ്റ എന്നിവര്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!