

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഫുടബോള്‍ ഫോറം ഖിഫ്) സംഘടിപ്പിക്കുന്ന പതിനാലാമത് അന്തര്‍ ജില്ലാ ഫുടബോള്‍ ടൂര്‍ണമെന്റില്‍ കാസര്‍ക്കോട് ജില്ലയെ പ്രതിനിധീകരിച്ചു കളിക്കുന്ന ദിവാ കാസര്‍കോടിന്റെ ടീം ജേഴ്സി പ്രകാശനം മലയാളം റേഡിയോവില്‍ സി ഇ ഓ അന്‍വര്‍ ഹുസൈന് നല്കി ദിവാ കാസര്‍കോട് ടീമിന്റെ കോര്‍ഡിനേറ്റര്‍ ഷജീം കോട്ടച്ചേരി നിര്‍വ്വഹിച്ചു.

98.6 മലയാളം റേഡിയോ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ദിവ സെക്രട്ടറി ഹഫീസുള്ള കെ വി, റേഡിയോ മലയാളം മാര്‍ക്കറ്റിങ് ഹെഡ് ഷെല്ഷാര് റിസ, ആര് ജെ ജിബിന്‍, ടീം മാനേജര്‍ റിസ്വാന്, എക്സിക്യൂട്ടിവ് അംഗങ്ങളായ റമീസ്, അഫ്സല്, കളിക്കാരായ ജയ്കിഷന്, കമാല്‍, ഷാബില്‍, ഷഹബാസ്, സറഫുദീന്‍ എന്നിവരും സന്നിഹിതരായിരുന്നു.
