

കൊച്ചി: അയ്യപ്പന്‍കാവ് ശ്രീനാരായണ ധര്‍മ്മസമാജം ഗോള്‍ഡന്‍ ജൂബിലി സമാപനം ചലച്ചിത്ര താരം പത്മശ്രീ ജയറാം ഉദ്ഘാടനം ചെയ്തു. സി എന്‍ ശോഭനന് അധ്യക്ഷത വഹിച്ചു.

കലാഭവനിലെ മിമിക്രിയുമായി മൂന്നരപ്പതിറ്റാണ്ടു മുമ്പ് അയ്യപ്പന് കാവ് ക്ഷേത്രത്തില്‍ വന്ന തനിക്ക് ഇങ്ങനെയൊരു അവസരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് ജയറാം പറഞ്ഞു. തന്റെ 151 പേര് അടങ്ങുന്ന മേളക്കാരുമായി അയ്യപ്പന് കാവ് ക്ഷേത്രത്തില്‍ ചെണ്ടമേളം നടത്തണമെന്ന ആഗ്രഹവും അദ്ദേഹം പ്രകടമാക്കി.

അയ്യപ്പന് കാവില്‍ മിമിക്രി നടത്തിയപ്പോള്‍ തന്നോടൊപ്പമുണ്ടായിരുന്ന സൈനുദ്ദീനും ഹനീഫയുമൊക്കെ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ ദു:ഖവും ജയറാം രേഖപ്പെടുത്തി.
ചലച്ചിത്ര താരം എന്നതിനേക്കാള്‍ കര്ഷകന് എന്ന് അറിയപ്പെടാനാണ് താത്പര്യമെന്നും ജയറാം പറഞ്ഞു.
പ്രൊഫ. കെ വി തോമസ് മുഖ്യപ്രഭാഷണം നടത്തി. ഹൈബി ഈഡന് എം പി, ടി ജെ വിനോദ് എം എല്‍ എ, ഉണ്ണികൃഷ്ണന് എം എല്‍ എ, എം ഡി അഭിലാഷ്, മിനി ദിലീപ്, കാജല്‍ സലീം, രഘുനന്ദന്, പി ഐ രാജീവന് എന്നിവര്‍ പ്രസംഗിച്ചു.
സമാജം രൂപീകൃതമായ കാലം മുതലുള്ള പ്രസിഡന്റ്, സെക്രട്ടറി, 80 വയസ് കഴിഞ്ഞ സമാജം അംഗങ്ങള്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് ഫ്യൂഷന്‍ സംഗീത സന്ധ്യ അരങ്ങേറി.

