അഫ്ഗാനിലെ ബാങ്കുകള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടുന്നത് നീണ്ട നിര

Web Desk
1 Min Read

കാബൂള്‍: അടഞ്ഞു കിടക്കുന്ന ബാങ്കുകള്‍, പണമില്ലാതെ വലയുന്ന ജനങ്ങള്‍- ഇതൊക്കെയാണ് അഫ്ഗാനിലെ ഇപ്പോഴത്തെ കാഴ്ചകള്‍. പണമാണ് നിലവില്‍ യഥാര്‍ഥ പ്രശ്‌നം. അടഞ്ഞു കിടക്കുന്ന ബാങ്കുകള്‍ തുറന്നാല്‍ പണം കിട്ടുമോ എന്ന കാര്യത്തിലും എത്ര പണം വരെ എടുക്കാനാവും എന്ന കാര്യത്തിലുമെല്ലാം ജനങ്ങള്‍ കടുത്ത ആശങ്കയിലാണുള്ളത്.

city exchange


കാബൂളിലെ പ്രധാന ബാങ്കിന് പുറത്ത് താലിബാന്‍ ഒരേ സമയം 10 ഉപഭോക്താക്കളെ മാത്രമാണ് അനുവദിക്കുന്നതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. നൂറുകണക്കിന് പേരാണ് തങ്ങളുടെ ഊഴവും കാത്തിരിക്കുന്നത്. ഉപഭോക്താക്കളില്‍ പലരും സര്‍ക്കാര്‍ ജീവനക്കാരാണെന്ന് മാത്രമല്ല അവരില്‍ പലര്‍ക്കും മാസങ്ങളായി ശമ്പളം ലഭിക്കുന്നുമുണ്ടായിരുന്നില്ല.


അധികാരക്കൈമാറ്റം നടത്തിയിരുന്നെങ്കില്‍ ഇത്രയും ബുദ്ധിമുട്ടുണ്ടാകുമായിരുന്നില്ലെന്ന അഭിപ്രായവും ജനങ്ങള്‍ക്കുണ്ട്. സര്‍ക്കാര്‍ ചെയ്തതുപോലെ ഓടിപ്പോവുകയായിരുന്നില്ല വേണ്ടത്. എല്ലാം ക്രമത്തില്‍ കൈമാറിയിരുന്നുവെങ്കില്‍ ഇത്രയേറെ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ലെന്നും ജനങ്ങളുടെ അഭിപ്രായം ഉദ്ധരിച്ച് അല്‍ജസീറ പറയുന്നു.

- Advertisement -
Ad image


അതിനിടെ ഖത്തറില്‍ നിന്നുള്ള സാങ്കേതിക സംഘങ്ങള്‍ കാബൂള്‍ വിമാനത്താവളത്തിലെത്തി. യു എസ്, നാറ്റോ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക തകരാറുകള്‍ പലതും കണ്ടെത്തി പരിഹരിക്കാനാണ് സംഘത്തിന്റെ വരവ്.

പുതിയ സര്‍ക്കാറിന്റെ രൂപീകരണവും രോഗാവസ്ഥയിലുള്ള സമ്പദ് വ്യവസ്ഥ തിരികെ പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങലെ കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലാണ് സാങ്കേതിക സംഘം കാബൂളിലെത്തിയത്.
തകര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥ അഫ്ഗാനികളുടെ ജീവിതം അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്. മാസങ്ങളായി ശമ്പളം ലഭിക്കാത്തതും അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്ന് സഹായം ലഭ്യമാകാത്തതും രാജ്യത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
അതോടൊപ്പം മാസങ്ങളായി താലിബാനും അഫ്ഗാന്‍ സേനയും തമ്മില്‍ നടന്ന പോരാട്ടങ്ങളും സാമ്പത്തിക രംഗത്തെ കുടത്ത രീതിയില്‍ ബാധിച്ചിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് അരലക്ഷത്തിലേറെ അഫ്ഗാനികള്‍ക്കാണ് നാടുവിടേണ്ടി വന്നത്.


അഫ്ഗാനിസ്ഥാനിലെ അടിസ്ഥാന സേവനങ്ങള്‍ പൂര്‍ണമായും തകരുകയാണെന്നും മാനുഷിക ദുരന്തമാണ് ഉണ്ടാവുകയെന്നും ഐക്യരാഷ്ട്ര സഭ തലവന്‍ അന്റോണിയോ ഗുട്ടറസ് മുന്നറിയിപ്പ് നല്കിയിരുന്നു.


പുതിയ ഭരണം നിലവില്‍ വരുന്നതോടെ സേവനങ്ങളുടേയും സാമ്പത്തികാവസ്ഥയുടേയും കാര്യത്തില്‍ വലിയ ചോദ്യങ്ങള്‍ ഉയരുന്നുണ്ടെന്നും അല്‍ ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു.

Share This Article
Leave a Comment
error: Content is protected !!