വിദ്യാര്‍ഥികള്‍ക്ക് പരിസ്ഥിതി സൗഹൃദ നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കി

Web Desk
1 Min Read

കോഴിക്കോട്: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ദേശീയ ഹരിത സേന ഇക്കോ ക്ലബ് വിദ്യാര്‍ഥികള്‍ക്ക് പരിസ്ഥിതി സൗഹൃദ വിഷയങ്ങളില്‍ പരിശീലനം നല്‍കി. സീഡ്‌ബോള്‍ നിര്‍മ്മാണം, കൂണ്‍ കൃഷി, എല്‍ ഇ ഡി ബള്‍ബ് നിര്‍മ്മാണം എന്നിവയിലാണ് പരിശീലനം നല്‍കിയത്. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലാണ് പരിശീലനം സംഘടിപ്പിച്ചത്.

city exchange

മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഗവേഷകരായ മിഥുന്‍ വേണുഗോപാല്‍, പൂജ പുഷ്‌കരന്‍, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ റിസോഴ്‌സ് പെഴ്‌സണ്‍ സതീശന്‍ കെ എന്നിവര്‍ പരിശീലനം നയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ സ്‌കൂളുകളില്‍ നിന്ന് 75ലേറെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

ചെറുവണ്ണൂര്‍ ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കളില്‍ നടന്ന ചടങ്ങില്‍ പ്രമുഖ പരിസ്ഥിതി പവര്‍ത്തകനും ദര്‍ശനം സെക്രട്ടറിയുമായ എം എ ജോണ്‍സണ്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എന്‍ ജി സി ജില്ലാ കോര്‍ഡിനേറ്റര്‍ പി സിദ്ധാര്‍ഥന്‍ അധ്യക്ഷത വഹിച്ചു.

ഹൈസ്‌കൂള്‍ ഇക്കോ ക്ലബ് കോര്‍ഡിനേറ്റര്‍ വിശ്വപൂര്‍ണിമ എ ആശംസകള്‍ അറിയിച്ചു. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഇക്കോ ക്ലബ് കോര്‍ഡിനേറ്റര്‍ ധന്യ പി കെ സ്വാഗതവും ദേശീയ ഹരിത സേനേ കോഴിക്കോട് വിദ്യാഭ്യാസ ജില്ല കോ- കോര്‍ഡിനേറ്റര്‍ നന്ദിയും പറഞ്ഞു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!