

ദോഹ: എക്സ്പോ 2023 ദോഹയില്‍ അന്താരാഷ്ട്ര മേഖലയില്‍ കിര്‍ഗിസ് റിപ്പബ്ലിക് പവലിയന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ പവലിയനിലുണ്ട്.

എക്സ്പോ 2023 ജനറല്‍ കമ്മീഷണര്‍ അംബാസഡര്‍ ബദര്‍ ബിന്‍ ഒമര്‍ അല്‍ ദഫ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. നിരവധി നയതന്ത്ര ദൗത്യങ്ങളുടെ മേധാവികള്‍, അംബാസഡര്‍മാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പരിസ്ഥിതി കാര്യങ്ങളില്‍ താത്പര്യമുള്ളവര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഭാവി കെട്ടിപ്പടുക്കാന്‍ രാജ്യം സ്വീകരിക്കുന്ന പുതിയ പാതകളെക്കുറിച്ച് അറിയാന്‍ കിര്‍ഗിസ് പവലിയന്‍ സന്ദര്‍ശകര്‍ക്ക് സമ്പന്നമായ അനുഭവം നല്‍കുന്നു. അതിന്റെ വളരുന്ന സാമ്പത്തിക ശേഷിയും നവീകരണത്തില്‍ നിന്നും അറിവില്‍ നിന്നും പ്രയോജനം നേടുന്നതിനും വികസനത്തിന് സുസ്ഥിരത വര്‍ധിപ്പിക്കുന്നതിന് സ്വീകരിക്കുന്ന സമീപനവും കൃഷി, ടൂറിസം, ഊര്‍ജം തുടങ്ങിയ സുപ്രധാന മേഖലകള്‍ വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളും പവലിയന്‍ എടുത്തുകാട്ടുന്നു.
പവലിയനിലെ സന്ദര്‍ശകര്‍ക്ക് കിര്‍ഗിസ് ജനതയുടെ ചരിത്രം, അവരുടെ പാരമ്പര്യങ്ങള്‍, സാംസ്‌കാരിക പൈതൃകം, പൈതൃകത്തിന്റെയും ജനങ്ങളുടെ നാടോടി ജീവിതത്തിന്റെയും പ്രതീകമായ യാര്‍ട്ട് എന്നിവയെക്കുറിച്ച് അറിയാന്‍ കഴിയും.

