

ദോഹ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന് ഇന്‍കാസ് ഒ ഐ എ സി സി യൂത്ത് വിങ് ഖത്തര്‍ സംഘടിപ്പിക്കുന്ന തയ്യാരി 2024ന്റെ പോസ്റ്റര്‍ പ്രകാശനം രാജ്മോഹന്‍ ഉണ്ണിത്താന് എം പി നിര്‍വഹിച്ചു.

ഫാസിസം രാജ്യത്തെ കാര്‍ന്നു തിന്നുന്ന ഈ സമയത്ത് കോണ്‍ഗ്രസ്സ് തിരിച്ചു വരേണ്ടതിന്റെ ആവശ്യകത ജനങ്ങളെ മനസ്സിലാക്കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍കൊണ്ട് സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇങ്ങനൊരു പരിപാടിയുമായി മുന്നോട്ട് വന്ന ഇന്‍കാസ് ഒ ഐ സി സി യൂത്ത് വിങ്ങിനെ അദ്ദേഹം അഭിനന്ദിച്ചു.


മുഖ്യ പ്രായോജകരായ അമേരിക്കന്‍ ഹോസ്പിറ്റല്‍ പ്രതിനിധികളുടെ സാനിധ്യത്തിലാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്.
ഒ ഐ സി സി ഇന്‍കാസ് യൂത്ത് വിങ്ങ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് നദീം മാനാര് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്മാന് മാഷിക്ക് മുസ്തഫ, ട്രഷറര്‍ പ്രശോഭ് നമ്പ്യാര്‍, ഷാഹിദ് വി പി തുടങ്ങിയവര്‍ സംസാരിച്ചു.
മറ്റു യൂത്ത് വിങ്ങ് നേതാക്കളും ജില്ലാ കമ്മിറ്റി പ്രതിനിധികളും പങ്കെടുത്തു.

