വളാഞ്ചേരി മേള സീസണ്‍ 4 സമാപിച്ചു

Web Desk
1 Min Read

ദോഹ: ഫേസ് വളാഞ്ചേരിയുടെ കായിക മാമാങ്കം മേള സീസണ്‍ 4 സമാപിച്ചു. ദോഹ മോഡേണ്‍ സ്‌കൂള്‍ ഗ്രൗണ്ടിലാണ് മേള സീസണ്‍ 4 അരങ്ങേറിയത്.

city exchange

പട്ടാമ്പി റോഡ് ചാമ്പ്യന്‍മാരായി. പെരിന്തല്‍മണ്ണ റോഡ് റണ്ണേഴ്‌സ് അപ്പായി. കാലിക്കറ്റ് റോഡാണ് സെക്കന്റ് റണ്ണേഴ്‌സ് അപ്. കുറ്റിപ്പുറം റോഡ് മികച്ച പ്രകടനം കാഴ്ചവെച്ചു.

ഫേസ് വളാഞ്ചേരി പ്രസിഡന്റ് സൈഫ് വളാഞ്ചേരി അധ്യക്ഷത വഹിച്ചു. റിട്ടേര്‍ഡ് എ ഇ ഒ നവാസ് ഉദ്ഘടനം ചെയ്തു. ഇരിമ്പിളിയം മുന്‍ പഞ്ചായത്ത് അംഗവും എ എം യു പി സ്‌കൂള്‍ മുന്‍ ഹെഡ് മിസ്ട്രസുമായിരുന്ന നദീറ ടീച്ചര്‍ വളാഞ്ചേരി മേള സീസണ്‍ 4 മുഖ്യാതിഥിയായി.

ജനറല്‍ സെക്രട്ടറി അജ്‌നാസ് ആലുങ്ങല്‍, അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ ഷാജി ഹുസ്സൈന്‍, ഫൈറൂസ് അബൂബക്കര്‍, ഡോ. ഹമീദ്, കമറുദ്ധീന്‍ കെ ടി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സുബ്ഹാന്‍, നിസാര്‍, കരീം, താഹിര്‍, മുസാദിഖ്, ജാസിം, ഖമര്‍, പി കെ ഷാഫി, ഫേസ് വളാഞ്ചേരി ട്രഷറര്‍ ഷംനാദ് കെ പി എന്നിവര്‍ സംസാരിച്ചു.

- Advertisement -
Ad image

4 ടീമുകള്‍ മത്സരിച്ച മേളയില്‍ മദനി വളാഞ്ചേരി, ഷംനാദ് കെ പി, ജംഷി കഞ്ഞിപ്പുര, സക്കീര്‍ വെണ്ടല്ലൂര്‍ എന്നിവരായിരുന്നു വിവിധ ടീം ക്യാപ്റ്റന്മാര്‍.

ഫുട്‌ബോള്‍, വടംവലി, ബാഡ്മിന്റണ്‍, പെനാല്‍റ്റി ഷൂട്ട് ഔട്ട്, ബോള്‍ ഔട്ട് എന്നീ കായിക മത്സരങ്ങളില്‍ നൂറുകണിക്കിന് കായിക താരങ്ങളും വനിതകളുടെയും കുട്ടികളുടെയും വിവിധ മത്സരങ്ങളും വളാഞ്ചേരി മേളക്ക് മാറ്റുകൂട്ടി.

Share This Article
Leave a Comment
error: Content is protected !!