

കൊച്ചി: ലുലു ബ്യൂട്ടി ഫെസ്റ്റില്‍ തൃശ്ശൂര്‍ സ്വദേശിനി സാന്ദ്ര ഫ്രാന്‍സിസ് ലുലു ബ്യൂട്ടി ക്വീനും അമല്‍ ഗോവിന്ദ് മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും നേടി.

കൊച്ചി ലുലു മാളില്‍ നടന്ന മത്സരത്തില്‍ ഫൈനല്‍ റൗണ്ടില്‍ എത്തിയ 20 മത്സരാര്‍ഥികളെ പിന്തള്ളിയാണ് ഇരുവരും കിരീടം ചൂടിയത്. വിജയിച്ചവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനവും ഫലകവും സര്‍ട്ടിഫിക്കറ്റും സിനിമാ താരങ്ങളായ അജ്മല്‍ അമീറും അതിഥി രവിയും സമ്മാനിച്ചു.

മിസ് വിഭാഗത്തില്‍ കൊച്ചി സ്വദേശിനി സിന്‍ന്ത പടമാടന്‍ രണ്ടാം സ്ഥാനവും തൃശ്ശൂര്‍ കുന്നംകുളം സ്വദേശി മാളവിക ആര്‍ ദേവ് മൂന്നാം സ്ഥാനവും നേടി. മിസ്റ്റര്‍ വിഭാഗത്തില്‍ ഫോര്‍ട്ട് കൊച്ചി സ്വദേശി അര്‍ഫാസ് ഷാന്‍ രണ്ടാം സ്ഥാനവും കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി അരുണ്‍ പ്രിന്‍സ് മൂന്നാം സ്ഥാനവും നേടി. പതിനായിരവും രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റുമാണ് രണ്ടും മൂന്നൂം സ്ഥാനം നേടിയവര്‍ക്ക് സമ്മാനമായി നല്‍കിയത്.

ഏഴ് ദിവസങ്ങളിലായി ആയിരക്കണക്കിന് മത്സരാര്‍ഥികളില്‍ പങ്കെടുത്തതില്‍ നിന്നും മികച്ച പ്രകടനം നടത്തിയ 20 പേരാണ് ഫൈനല്‍ റൗണ്ടില്‍ എത്തിയത്.
നടനും മോഡലുമായ ജോണ്‍ കൈപ്പള്ളില്‍, ഫാഷന്‍ ഡിസൈനല്‍ ആനൂ, മേക്ക് ഓവര്‍ ആര്‍ട്ടിസ്റ്റ് സ്വാതി കുഞ്ചന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജഡ്ജിംഗ് പാനല്‍ മൂന്ന് റൗണ്ടുകളില്‍ മികച്ച പ്രകടനം നടത്തിയവരെയാണ് വിജയികളായി തെരഞ്ഞെടുത്തത്.
ലുലു ഗ്രൂപ്പ് കൊമേഴ്ഷ്യല്‍ മാനേജര്‍ സാദിക് കാസിം, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ സുധീഷ് നായര്‍, ലുലു ഗ്രൂപ്പ് ഇന്ത്യ ബൈയിംഗ് ഹൈഡ് ദാസ് ദാമോദരന്‍, ഹൈപ്പര്‍മാര്‍ക്കറ്റ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജോ പൈനേടത്ത്, ഹൈപ്പര്‍മാര്‍ക്കറ്റ് ബൈയിംഗ് മാനേജര്‍ ഷക്കീര്‍ ഹമീദ്, ലുലു മാള്‍ ഓപ്പറേഷന്‍ മാനേജര്‍ ഒ സുകുമാര്‍, ഹെല്‍ത്ത് ആന്റ് ബ്യൂട്ടി ബൈയര്‍ രേഖ സുബിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ തൃശ്ശൂര്‍ കുട്ടനല്ലൂര്‍ സ്വദേശിനിയായ സാന്ദ്ര തോമസ് ഡല്‍ഹിയില്‍ ഓഡിറ്റിംഗ് മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്നു. കൊച്ചി സ്വദേശിനിയായ സിന്‍ദ പടമാടന്‍ പഠന ശേഷം ഫ്രീലാന്‍സ് മോഡലിംഗ് ചെയ്യവെയാണ് ഷോയില്‍ പങ്കെടുത്ത് രണ്ടാം സ്ഥാനം നേടിയത്.
ഡല്‍ഹിയിലെ പി ആര്‍ ഏജന്‍സിയില്‍ ജോലി നോക്കുന്ന തൃശ്ശൂര്‍ കുന്നംകുളം സ്വദേശിനിയായ മാളവിക ആര്‍ ദേവ് സ്‌കൂള്‍ കലോത്സവത്തിലെ പ്രതിഭയായിരുന്നു.

കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ അമല്‍ ഗോവിന്ദ് കോളേജ് പഠനത്തിന് ശേഷമുള്ള ഇടവേളയില്‍ പങ്കെടുത്ത ആദ്യ ഷോയില്‍ തന്നെയാണ് വിജയിയായത്. ഫോര്‍ട്ട് കൊച്ചി സ്വദേശിയായ അര്‍ഫാസ് ഷാന്‍ സ്വകാര്യ ധനമിപാട് സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ചാണ് ഫാഷന്‍, മോഡലിംഗ് രംഗത്ത് എത്തിയത്. ആദ്യ ഷോയില്‍ തന്നെ രണ്ടാം സ്ഥാനം നേടുകയും ചെയ്തു. മൂന്നാം സ്ഥാനം നേടിയ അരുണ്‍ പ്രിന്‍സ് കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയാണ്. പഠനത്തിന് ശേഷം മോഡലിംഗ് രംഗത്ത് സജീവമായിക്കെയാണ് ആദ്യ ഷോയില്‍ തന്നെ മൂന്നാം സ്ഥാനം നേടിയത്.
ലോറീയല്‍, ഗാര്‍ണിയര്‍ തുടങ്ങിയ മുന്‍നിര ഫാഷന്‍ ബ്രാന്‍ഡുകളുമായി സഹകരിച്ചാണ് ഫെസ്റ്റ് നടന്നത്.

