വാണിമേല്‍ ഫോറം വോളിബോള്‍ ടൂര്‍ണ്ണമെന്റ് വെള്ളിയാഴ്ച

Web Desk
1 Min Read

ദോഹ: ഖത്തര്‍ വാണിമേല്‍ പ്രവാസി ഫോറം സംഘടിപ്പിക്കുന്ന ‘നെറ്റ് ബാഷ് 23’ വോളിബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 8 വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണി മുതല്‍ മിസൈമിര്‍ ഹാമില്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

city exchange

ഖത്തറിലെ പ്രമുഖ ടീമുകള്‍ അണിനിരക്കുന്ന മത്സരത്തില്‍ ഖത്തറിന്റെ മുന്‍ വോളിബോള്‍ താരവും ഖത്തര്‍ വോളിബോള്‍ അസോസിയേഷന്‍ അംഗവുമായ സൈദ് ജുമാ അല്‍ ഹിതിമി, ഖത്തര്‍ വോളിബോള്‍ അസോസിയേഷന്‍ അംഗമായ ഇബ്രാഹിം മുഹമ്മദ് അല്‍നാമ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ടൂര്‍ണമെന്റില്‍ തമിഴ്‌നാട് വോളി ക്ലബ്, തുളു കോട്ട, ദോസ്താനാ ദോഹ, ടീം ലൈം ഫ്രഷ് റസ്റ്റോറന്റ്, ഇവാഖ്, ടീം വാണിമേല്‍ പ്രവാസി ഫോറം എന്നീ ആറ് ടീമുകളാണ് മാറ്റുരക്കുക. വിജയികള്‍ക്ക് പ്രൈസ് മണിയും ട്രോഫിയും സമ്മാനമായി ലഭിക്കും.

ഖത്തര്‍ വാണിമേല്‍ പ്രവാസി ഫോറം കളത്തില്‍ ഇറക്കുന്ന ടീം വാണിമേല്‍ പ്രവാസി ഫോറം ജേഴ്‌സി പ്രകാശനം എയര്‍പോര്‍ട്ട് റോഡിലെ അരോമ റസ്റ്റോറന്റില്‍ നടന്നു. പരിപാടിയില്‍ ടീം അംഗങ്ങളും വാണിമേല്‍ പ്രവാസി ഫോറം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. ചടങ്ങില്‍ പ്രവാസി ഫോറം പ്രസിഡണ്ട് ശമ്മാസ് കളത്തില്‍ അധ്യക്ഷത വഹിച്ചു. സാദിഖ് ചെന്നാടന്‍, എം കെ അബ്ദുസ്സലാം, അംജദ് വാണിമേല്‍, ആരിഫ് ടി വി, സമീര്‍ മാസ്റ്റര്‍, മന്‍സൂര്‍ എം കെ, അസ്ഹര്‍ കെ സി, നസീം കളത്തില്‍, സുഹൈല്‍ കെ, അന്‍സാര്‍ വാണിമേല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി കെ കെ സുബൈര്‍ സ്വാഗതവും ട്രഷറര്‍ സി കെ ഇസ്മായില്‍ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!