ഐ സി സി ഫോട്ടോഗ്രഫി മത്സരം

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകള്‍ ഡിസംബര്‍ എട്ടിനകം സമര്‍പ്പിക്കണം.

city exchange

ഖത്തറിനെ കണ്ടെത്തുക, പ്രകൃതിയിലേക്കു മടങ്ങുക എന്നീ രണ്ട് വിഷയങ്ങളിലാണ് മത്സരം നടക്കുന്നത്. ഓരോ വിഭാഗത്തിലേയും മികച്ച മൂന്ന് ഫോട്ടോകള്‍ക്ക് ഫോട്ടോഗ്രഫി ക്ലബ് പുരസ്‌ക്കാരം നല്‍കും. മികച്ച ഫോട്ടോഗ്രാഫര്‍ക്ക് അയ്യായിരം റിയാലാണ് സമ്മാനം.

ഖത്തറിനെ കണ്ടെത്തുക എന്ന വിഷയത്തില്‍ ഖത്തറിന്റെ സൗന്ദര്യം, സാംസ്‌ക്കാരിക പൈതൃകം തുടങ്ങിയവയാണ് അവതരിപ്പിക്കേണ്ടത്. ഖത്തറിന്റെ വാസ്തുവിദ്യാ വിസ്മയങ്ങള്‍, നഗരദൃശ്യങ്ങള്‍, ആഘോഷങ്ങള്‍, ഉത്സവങ്ങള്‍, ഖത്തറിലെ ആളുകളുടെ ജീവിതം, കായികം, ഖത്തറിലെ വിവിധ പരിപാടികള്‍ തുടങ്ങിയവ ചിത്രീകരിച്ച ഏതു ചിത്രവും ഇതില്‍ ഉള്‍പ്പെടും.

പ്രകൃതിയിലേക്ക് മടങ്ങുക എന്ന വിഷയത്തില്‍ പ്രകൃതിയെ അവതരിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ഖത്തറില്‍ മാത്രമല്ല ലോകത്തെവിടേനിന്നും എടുത്ത ഫോട്ടോകള്‍ ഈ വിഷയത്തില്‍ സമര്‍പ്പിക്കാവുന്നതാണ്.

- Advertisement -
Ad image

കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.iccqatar.com/newsdetails/49 എന്ന വിലാസത്തിലോ അല്‍ജോ ജോണ്‍ 66327622, വിഷ്ണു 74491612, സുനി 77078590 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!