കള്‍ച്ചറല്‍ ഫോറം കാസറഗോഡിന് പുതിയ നേതൃത്വം

Web Desk
1 Min Read

ദോഹ: പുതിയ പ്രവര്‍ത്തന കാലയളവിലേക്കുള്ള കള്‍ച്ചറല്‍ ഫോറം കാസറഗോഡ് ജില്ലാ പ്രസിഡണ്ടായി മുഹമ്മദ് ഷബീറിനെ തെരഞ്ഞെടുത്തു. റമീസ് ടി ആണ് ജനറല്‍ സെക്രട്ടറി.

city exchange

ഷക്കീല്‍ തൃക്കരിപ്പൂര്‍, മധുസൂദനന്‍, ഫരീദ് സാദിഖ് എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും സാബിറ തൃക്കരിപ്പൂര്‍, ജാവിദ് ഹസ്സന്‍, അഫ്‌സല്‍ എന്നിവരെ സെക്രട്ടറിമാരായും മുഹമ്മദ് മനാസിനെ ട്രഷററായും തെരഞ്ഞെടുത്തു.

റൂബീന മുഹമ്മദ് കുഞ്ഞി, സിയാദലി ടി എം സി, ജാസിര്‍ ബഷീര്‍, ഫഹദ് പടന്ന, ഹഫീസുല്ല കെ വി, ഫാതിമ തസ്‌നീം, ഷമീബ, സാദിഖ് ഇ വി, നൂറുല്‍ ഇംതിയാസ്, ഷമീല ഷരീഫ്, ഷജീം കോട്ടച്ചേരി, മുഹമ്മദ് കുഞ്ഞി എന്നിവരാണ് പുതിയ ജില്ലാ കമ്മറ്റിയംഗങ്ങള്‍.

ജില്ലാ പ്രവര്‍ത്തക സംഗമത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. കള്‍ച്ചറല്‍ ഫോറം സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റിയംഗം റഷീദ് കൊല്ലം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!