ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് പിടിച്ചു

Web Desk
0 Min Read

ദോഹ: ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച ഒരു കോലിഗ്രാം ഹാഷിഷ് അധികൃതര്‍ പിടിച്ചെടുത്തു. അല്‍ റുവൈസിലെ മാരിടൈം കസ്റ്റംസ് വിഭാഗമാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. ട്രക്കിന്റെ അടിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഹാഷിഷ് ആണ് പരിശോധനയില്‍ പിടികൂടിയത്.
പിടിച്ചെടുത്ത ഹാഷിഷിന്റെ ചിത്രങ്ങള്‍ കസ്റ്റംസ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. രാജ്യത്തേക്ക് നിരോധിത വസ്തുക്കള്‍ കൊണ്ടുവരുന്നതിനെതിരെ അധികൃതര്‍ നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇവ കണ്ടെത്തുന്നതിനായി കസ്റ്റംസ് അധികൃതര്‍ അത്യാധുനിക സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!